---
title: "സ്വകാര്യ ബസ് സമരം പിന്‍വലിച്ചു"
english_title: "Private bus strike called off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226425/private-bus-strike-called-off"
published_at: "2024-08-07T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b37fd026ba7_bus.jpg"
keywords: []
---

# സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

> **Lead Summary:** **പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ 4 ദിവസമായി നടത്തി വരുന്ന ബസ് പണിമുടക്ക് പിന്‍വലിക്കാന്‍ ബസ് തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ 4 ദിവസമായി നടത്തി വരുന്ന ബസ് പണിമുടക്ക് പിന്‍വലിക്കാന്‍ ബസ് തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു.

ബസ് ഡ്രൈവറെ മര്‍ദ്ദിച്ച കാര്‍ യാത്രികര്‍ക്കെതിരെ പൊലീസ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നു എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.

ഇന്ന് അത്തോളി ഫെലീസ് ഇന്‍സ്പക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും മെഡിക്കല്‍ കോളെജില്‍ ഡ്രൈവറെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കുമെന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബിഎംഎസ് നേതൃത്വവും സംയുണ തൊഴിലാളി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226425/private-bus-strike-called-off)