---
title: " വയനാടിനായി എളമ്പിലാട് എംഎല്‍പി സ്‌കൂള്‍  വിദ്യാര്‍ത്ഥികളുടെ സമ്പാദ്യക്കുടുക്കകള്‍"
english_title: "Savings Of Students Of Elambilad MLP School For Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226431/savings-of-students-of-elambilad-mlp-school-for-wayanad"
published_at: "2024-08-07T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b38527cb349_school.jpg"
keywords: []
---

#  വയനാടിനായി എളമ്പിലാട് എംഎല്‍പി സ്‌കൂള്‍  വിദ്യാര്‍ത്ഥികളുടെ സമ്പാദ്യക്കുടുക്കകള്‍

> **Lead Summary:** **ചി**ങ്ങപുരം: വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ തങ്ങളുടെ കൊച്ചു സമ്പാദ്യം ഉള്‍പ്പെടുന്ന നാണയത്തുട്ടുകള്‍ അടങ്ങിയ പണക്കുടുക്കകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

## Article Content

**ചി**ങ്ങപുരം: വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ തങ്ങളുടെ കൊച്ചു സമ്പാദ്യം ഉള്‍പ്പെടുന്ന നാണയത്തുട്ടുകള്‍ അടങ്ങിയ പണക്കുടുക്കകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

സ്‌കൂളിലെ പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് വയനാടിനൊപ്പം കൈകോര്‍ക്കാന്‍ പണക്കുടുക്കകളുമായി എത്തിയത്. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാറിന് സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന്‍ പണക്കുടുക്ക കൈമാറി.

പിടിഎ പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എം.രജുല, പ്രധാനാധ്യാപിക എന്‍.ടി.കെ.സീനത്ത്, പി.കെ.അബ്ദുറഹ്‌മാന്‍, വി.ടി. ഐശ്വര്യ, സി.ഖൈറുന്നിസാബി,എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ: വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാനില്‍ നിന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പണക്കുടുക്ക ഏറ്റുവാങ്ങുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226431/savings-of-students-of-elambilad-mlp-school-for-wayanad)