---
title: "ബൈപ്പാസിന്റെ മറവില്‍ തണ്ണീര്‍ത്തടം നികത്തല്‍; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് "
english_title: "Watershed filling under cover of bypass; To the Youth Congress agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22649/watershed-filling-under-cover-of-bypass-to-the-youth-congress-agitation"
published_at: "2022-01-25T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f00ad0d6569_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ബൈപ്പാസിന്റെ മറവില്‍ തണ്ണീര്‍ത്തടം നികത്തല്‍; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** ** പേരാമ്പ്ര: **ബൈപ്പാസ് നിര്‍മാണത്തിന് മറവില്‍ സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.

## Article Content

** പേരാമ്പ്ര: **ബൈപ്പാസ് നിര്‍മാണത്തിന് മറവില്‍ സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.

പേരാമ്പ്ര പൈതോത്ത് റോഡിന് സമീപത്ത് തണ്ണീര്‍ത്തടം നികത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടി. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് റവന്യൂ അധികൃതരുടെയും ഒത്താശയോടെ നടക്കുന്ന മണ്ണെടുപ്പും തണ്ണീര്‍തടം നികത്തലും ശക്തമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പ്രസിഡണ്ട് എസ്. സുനന്ദ് അധ്യക്ഷനായി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, ഗ്രാമപഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്, ഷൈജു എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22649/watershed-filling-under-cover-of-bypass-to-the-youth-congress-agitation)