---
title: "സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു "
english_title: "The board set up to greet Sudhakaran was dumped in Kario and destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22657/the-board-set-up-to-greet-sudhakaran-was-dumped-in-kario-and-destroyed"
published_at: "2022-01-25T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f15b31e7c09_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് കുന്നുമ്മപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റി കെ.പി.സി.സി പ്രസിഡണ്ട് കെ .സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് കുന്നുമ്മപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റി കെ.പി.സി.സി പ്രസിഡണ്ട് കെ .സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.

ഇത് രണ്ടാം തവണയാണ് നശിപ്പിക്കുന്നത്. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി . ബോര്‍ഡ് നശിപ്പിച്ചതില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രസിഡണ്ട് രജീഷ് ചളുക്കില്‍ അദ്ധ്യക്ഷനായി. ശശി പലോളി, സുരേഷ് ബാബു, ടി.പി .സുധീഷ്, രാഹുല്‍ പൂനത്ത് എന്നിവര്‍ സംസാരിച്ചു.

കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കെ അബൂബക്കര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22657/the-board-set-up-to-greet-sudhakaran-was-dumped-in-kario-and-destroyed)