---
title: "വിലങ്ങാടിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം; കേരള കോണ്‍ഗ്രസ് "
english_title: "A rehabilitation package should be announced for Vilangad; Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226578/a-rehabilitation-package-should-be-announced-for-vilangad-kerala-congress"
published_at: "2024-08-08T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b47734c6563_vilangad.JPG"
keywords: []
---

# വിലങ്ങാടിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം; കേരള കോണ്‍ഗ്രസ് 

> **Lead Summary:** **കുറ്റ്യാടി: **വിലങ്ങാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസ പാക്കേജ് രൂപവല്‍ക്കരിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ ഗവ: ചീഫ് വിപ്പുമായ അഡ്വ: തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **വിലങ്ങാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസ പാക്കേജ് രൂപവല്‍ക്കരിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ ഗവ: ചീഫ് വിപ്പുമായ അഡ്വ: തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.

വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളില്‍ സന്ദര്‍ശിച്ച ശേഷം കേരളാ യൂത്ത് ഫ്രണ്ട് നല്‍കിയ ഗൃഹോപകരണങ്ങള്‍ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാണിമേല്‍, നരിപ്പറ്റ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് വീടുകള്‍, കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ ഒരു ഭൂപ്രദേശം ആകെ ഈ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അടിയന്തരമായി സമഗ്ര പുനരധിവാസം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍ ജോസഫ്, ഹെലന്‍ ഫ്രാന്‍സിസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  കെ.വി കണ്ണന്‍, പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ്  പി.എം ജോര്‍ജ്, ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, ജോണി ചെക്കിട്ട, ടെന്നിസണ്‍ ചാത്തങ്കണ്ടം, സി.സി തോമസ്, ഷിനോയ് അടക്കാപ്പാറ, ജയിസ് ജോണ്‍ വെട്ടിയാര്‍, ജോസ് ഞാവള്ളി, ജോണി പ്ലാക്കാട്ട്, ജെയിംസ് വേളാശ്ശേരി, ടോമി വള്ളിക്കാട്ടില്‍, നാസര്‍ മൂളിയങ്ങല്‍, ഇടത്തില്‍ ബാലകൃഷ്ണന്‍, ജോബ് വിലങ്ങാട് , ജോര്‍ജ് മണ്ണാര്‍കുന്നേല്‍, തോമസ് കൈതക്കുളം, ഗംഗാധരന്‍ തായന ,ഒ ഹരിദാസന്‍, ജോ സെബാസ്റ്റ്യന്‍, ഷിജു പാറയിടുക്കില്‍ അഭിലാഷ് പാലാഞ്ചേരി, എം.കെ ഇര്‍ഫാന്‍ തുടങ്ങിയവര്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226578/a-rehabilitation-package-should-be-announced-for-vilangad-kerala-congress)