---
title: "വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളും "
english_title: "Kerala State Barber-Beauticians and workers to help Wayanad victims"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226628/kerala-state-barber-beauticians-and-workers-to-help-wayanad-victims"
published_at: "2024-08-08T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b49853e1646_ksbb.JPG"
keywords: []
---

# വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളും 

> **Lead Summary:** ** പേരാമ്പ്ര:** വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കോഴിക്കോട് ജില്ലയിലെ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളും രംഗത്ത്.

## Article Content

** പേരാമ്പ്ര:** വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കോഴിക്കോട് ജില്ലയിലെ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളും രംഗത്ത്.

ഇന്നത്തെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് തീരുമാനമെടുത്തു. ജില്ലാ പ്രസിഡണ്ട് കെ. ആനന്ദ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ.കെ. രവി വിശദീകരണം നല്‍കി.

നേതാക്കളായ എ.എം.എസ് അലവി, പി.സി. മെഹബൂബ്, കെ.പി. രമേശന്‍, എം. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ടി. ഷഹീര്‍ സ്വാഗതവും എം. പ്രസീല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226628/kerala-state-barber-beauticians-and-workers-to-help-wayanad-victims)