---
title: "ദുരന്ത നിവാരണ പ്രവര്‍ത്തനം; എസ്പിസി കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "disaster relief work; An awareness class was organized for SPC cadets at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226631/disaster-relief-work-an-awareness-class-was-organized-for-spc-cadets-at-perambra"
published_at: "2024-08-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b49be7dfdff_spc.JPG"
keywords: []
---

# ദുരന്ത നിവാരണ പ്രവര്‍ത്തനം; എസ്പിസി കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായ എണ്‍പത്തിയെട്ടോളം വരുന്ന കേഡറ്റുകള്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിന്റെ സഹകരണത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജലസുരക്ഷയെ സംബന്ധിച്ചും ക്ലാസ്സ് നല്‍കി.

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ കേഡറ്റുകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും പരിപാടിയില്‍ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ വിശദീകരണം നല്‍കി. കെ.എം സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ ബിജിന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226631/disaster-relief-work-an-awareness-class-was-organized-for-spc-cadets-at-perambra)