---
title: "ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍  സ്ഥാനം പിടിച്ച് നാടിന് അഭിമാനമായി"
english_title: "In India Books of Records  The country has been made proud by taking the place"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226682/in-india-books-of-records-the-country-has-been-made-proud-by-taking-the-place"
published_at: "2024-08-08T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4da5ebf18c_india_book_of.jpg"
keywords: []
---

# ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍  സ്ഥാനം പിടിച്ച് നാടിന് അഭിമാനമായി

> **Lead Summary:** **ചെറുവണ്ണൂര്‍ : **ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച് നാടിന്റെ അഭിമാനമായി മാറിയ ചെറുവണ്ണൂര്‍ കക്ക റമുക്കിലെ ജെ.പി ഇസ ഐറിന്‍ നെബി കക്കറമുക്ക് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച് നാടിന്റെ അഭിമാനമായി മാറിയ ചെറുവണ്ണൂര്‍ കക്ക റമുക്കിലെ ജെ.പി ഇസ ഐറിന്‍ നെബി കക്കറമുക്ക് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

രണ്ടര വയസ്സുകാരിയായ ഇസ ഐറിന് ഇന്ത്യ ബുക്‌സ് ഓഫ് റെകോര്‍ഡിസില്‍ സ്ഥാനം നേടാനായതില്‍ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും ' കക്കി മുക്ക് പനയുള്ളതില്‍ ജിതിന്‍ ലാലിന്റെയും തീര്‍ത്ഥയുടെയും മകളാണ് ഇസ ഐറിന്‍ കക്കറമുക്കില്‍ നടന്ന ചടങ്ങില്‍ ബി ജെ പി കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പര്‍ കെ.കെ രജിഷ് , ഇസ ഐറിന് ഉപഹാരം നല്‍കി ആദരിച്ചു.

സി.എം സുരേന്ദ്രന്‍, സനു ലാല്‍ ആഞ്ജനേയ, സി.എം സതീഷ്‌കുമാര്‍, കിഷോര്‍ കുമാര്‍ ,അശോകന്‍ മലയില്‍ മീത്തല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226682/in-india-books-of-records-the-country-has-been-made-proud-by-taking-the-place)