---
title: " ജിക്കാ പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി"
english_title: " A protest march and meeting was held at the JICA plant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226687/a-protest-march-and-meeting-was-held-at-the-jica-plant"
published_at: "2024-08-08T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4de965b6cc_citu.jpg"
keywords: []
---

#  ജിക്കാ പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി

> **Lead Summary:** **കോഴിക്കോട്: **കേരള വാട്ടര്‍ അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജിക്കാ പ്ലാന്റില്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സ്ഥാപിച്ച കൊടികളും, പ്ലാന്റ് കരാറുകാരുടെ വന്‍ അഴിമതിക്കെതിരെ സ്ഥാപിച്ച ബോര്‍ഡുകളും , നശിപ്പിച്ചതിനെതിരെ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍, ജിക്കാ പ്ലാന്റിലേക്ക് മാര്‍ച്ചും, പ്രതിഷേധ യോഗവും നടത്തി.

## Article Content

**കോഴിക്കോട്: **കേരള വാട്ടര്‍ അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജിക്കാ പ്ലാന്റില്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സ്ഥാപിച്ച കൊടികളും, പ്ലാന്റ് കരാറുകാരുടെ വന്‍ അഴിമതിക്കെതിരെ സ്ഥാപിച്ച ബോര്‍ഡുകളും , നശിപ്പിച്ചതിനെതിരെ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍, ജിക്കാ പ്ലാന്റിലേക്ക് മാര്‍ച്ചും, പ്രതിഷേധ യോഗവും നടത്തി.

പ്രതിഷേധ യോഗം CITU പേരാമ്പ്ര ഏര്യാ സെക്രട്ടറി  കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി  ഏ. രാജു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രമ, ജില്ലാ സെകട്ടറി  ബി. വിജയന്‍, ജില്ലാ പ്രസിഡണ്ട് കെ.കെ.വിജയന്‍, ജില്ലാ ട്രഷറര്‍ എം.എം. അനില്‍ കുമാര്‍, ജില്ലാ ജോ.സെക്രട്ടറി കെ. പി. ഉസ്മാന്‍ കോയ,  രാജേഷ് ബാബു,  ഇന്ദു , തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226687/a-protest-march-and-meeting-was-held-at-the-jica-plant)