---
title: "കുറ്റ്യാടി കോഴിക്കോട് റോഡിന്റെ ശോചനീയാവസ്ഥ, ചക്രസ്തംഭന സമരവുമായി ബിജെപി "
english_title: "Deplorable condition of Kuttyadi Kozhikode road, BJP with wheel stoppage chakrasthambhana strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226911/deplorable-condition-of-kuttyadi-kozhikode-road-bjp-with-wheel-stoppage-chakrasthambhana-strike"
published_at: "2024-08-09T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5ea55859a4_0000_ATTACH__1.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റോഡിന്റെ ശോചനീയാവസ്ഥ, ചക്രസ്തംഭന സമരവുമായി ബിജെപി 

> **Lead Summary:** **പേരാമ്പ്ര: ** കുറ്റ്യാടി കോഴിക്കോട് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ചക്രസ്തംഭന സമരവുമായി ബിജെപി. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കുറ്റ്യാടി കോഴിക്കോട് റോഡ് നിറയെ വലിയ കുണ്ടും കുഴിയുമായി കിടക്കുന്നതിനാല്‍ ഇതിലൂടെ വാഹനയാത്ര ഏറെ ദുഷ്‌ക്കരമായിരിക്കുകയാണ്. ആശുപത്രികളിലേക്ക് രോഗികളുമായി പോവുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ പണിപ്പെട്ടാണ് സമയ നഷ്ടവും സഹിച്ചാണ് ഇതുവഴി കടന്ന് പോവുന്നത്.

## Article Content

**പേരാമ്പ്ര: ** കുറ്റ്യാടി കോഴിക്കോട് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ചക്രസ്തംഭന സമരവുമായി ബിജെപി. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കുറ്റ്യാടി കോഴിക്കോട് റോഡ് നിറയെ വലിയ കുണ്ടും കുഴിയുമായി കിടക്കുന്നതിനാല്‍ ഇതിലൂടെ വാഹനയാത്ര ഏറെ ദുഷ്‌ക്കരമായിരിക്കുകയാണ്. ആശുപത്രികളിലേക്ക് രോഗികളുമായി പോവുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ പണിപ്പെട്ടാണ് സമയ നഷ്ടവും സഹിച്ചാണ് ഇതുവഴി കടന്ന് പോവുന്നത്.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ ഇടങ്ങളില്‍ ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, കൂമുള്ളി, തലക്കുളത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ സമരം നടത്തിയത്. ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ചക്രസ്തംഭന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍ ഉദ്ഘാടനം ചെയ്തു.

*കുറ്റ്യാടി കോഴിക്കോട് റോഡിന്റെ ശോചനീയാവസ്ഥക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നും ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ റോഡ് കഴിഞ്ഞ കുറെക്കാലമായി ഗതാഗത യോഗ്യമല്ലാത്ത രൂപത്തില്‍ ചെളികുളമായി മാറിയിട്ടും ബന്ധപെട്ട അധികാരികള്‍ കണ്ണു തുറക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി പേരാമ്പ്ര ഭാഗത്ത് നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആബുലന്‍സുകള്‍ പോലും മണിക്കുറുകള്‍ താമസിച്ചാണ് എത്തുന്നത്, റോഡ് പൊട്ടി പൊളിഞ്ഞതിനാല്‍ അപകടങ്ങള്‍ ഈ റൂട്ടില്‍ കൂടി വരികയാണെന്നും, ഇതിന് അടിയന്തിര പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാവണമെന്നും വി.വി രാജന്‍ പറഞ്ഞു .*

*
*

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമ്മല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു. മധു പുഴയരികത്ത്, എം. പ്രകാശന്‍, കെ.എം. സുധാകരന്‍, ഡി.കെ മനു, നവനീത് കൃഷ്ണന്‍, മോഹനന്‍ ചാലിക്കര, ഇല്ലത്ത് മോഹനന്‍, കെ.പി. ബാബു, ടി.എം. ഹരിദാസ്, വേണു മമ്മിളി, പി.പി പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് കെ.എം ബാലകൃഷ്ണന്‍, കെ.കെ സജീവന്‍ , കെ.ടി വിനോദ്, കെ. ഗോകുല്‍ ദാസ്, എന്‍.ഇ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുറ്റ്യാടിയില്‍ ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനനും ഉള്ള്യേരിയില്‍ മേഖല സെക്രട്ടറി എം.ടി. രാമദാസും, കൂമുള്ളിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. രഘുനാഥും, തലക്കുളത്തൂരില്‍ ജില്ല പ്രസിഡന്റ് വി.കെ. സജീവനും ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226911/deplorable-condition-of-kuttyadi-kozhikode-road-bjp-with-wheel-stoppage-chakrasthambhana-strike)