---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി "
english_title: "perambra fire force assistance station officer cp preman Donated to Chief Minister's Relief Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226943/perambra-fire-force-assistance-station-officer-cp-preman-donated-to-chief-ministers-relief-fund"
published_at: "2024-08-09T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b60a144a3ab_0000_ATTACH__1.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി 

> **Lead Summary:**  **പേരാമ്പ്ര : **വയനാട്, വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തില്‍ നിന്നും സംഭാവന നല്‍കി.

## Article Content

 **പേരാമ്പ്ര : **വയനാട്, വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തില്‍ നിന്നും സംഭാവന നല്‍കി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമനില്‍ നിന്നും പതിനായിരം രൂപ സംഭാവന സ്വീകരിച്ച് പേരാമ്പ്ര യൂണിറ്റ് തല ഫണ്ട് ശേഖരണം കെഎഫ്എസ്എ സംസ്ഥാന പ്രസിഡണ്ട് ഷജില്‍ കുമാര്‍ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി എസ്.പി സജിത്തും നിലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയില്‍ ഉള്‍പ്പെടെ സജീവമായി സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് പി.സി പ്രേമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226943/perambra-fire-force-assistance-station-officer-cp-preman-donated-to-chief-ministers-relief-fund)