---
title: "ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 നാളെ നടക്കും"
english_title: "One day workshop Inspire 2024 will be held tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226952/one-day-workshop-inspire-2024-will-be-held-tomorrow"
published_at: "2024-08-09T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b615a755f5d_apo.jpg"
keywords: []
---

# ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 നാളെ നടക്കും

> **Lead Summary:** ** പേരാമ്പ്ര : **ചെമ്പ്ര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 നാളെ വാളൂര്‍ ഖുവ്വത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര : **ചെമ്പ്ര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 നാളെ വാളൂര്‍ ഖുവ്വത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ മുന്നോടിയായി റെയിഞ്ചിലെ മുഴുവന്‍ മദ്രസകളിലും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാളെ കാലത്ത് 10 മണിക്ക് ഖിറാഅത്ത് ഓടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മുഅല്ലീം സംഗമവും മാനേജ്മെന്റ്  സംഗമവും നടക്കും.

മുനീര്‍ ഹുദവി ഫറോഖ് ക്ലാസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമാപന സംഗമം ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ ഹംസ ഫൈസി ഉദ്ഘാടനം ചെയ്യും. എസ്‌കെജെക്യു ജില്ല പ്രസിഡന്റ് ടി.വി.സി. അബ്ദു സമദ് ഫൈസി സമാപന സന്ദേശവും ഉപഹാര സമര്‍പ്പണവും നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്മെന്റ്  അസോസിയേഷന്‍ പ്രസിഡന്റ്  തണ്ടോറ കുഞ്ഞബ്ദുള്ള, പ്രോഗ്രാം ഡയറക്ടര്‍ ഡോ. അസ്‌ലാം പേരാമ്പ്ര, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ കോടേരി മൊയ്തീന്‍, പി. കുഞ്ഞമ്മദ്, യൂനസ് ചക്കിട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226952/one-day-workshop-inspire-2024-will-be-held-tomorrow)