---
title: "ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു"
english_title: "Quit India Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227068/quit-india-day-observed"
published_at: "2024-08-10T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f2c290751_quit_india.jpg"
keywords: []
---

# ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര :**ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ഡിഗ്‌നിറ്റി കോളേജ് എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര :**ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ഡിഗ്‌നിറ്റി കോളേജ് എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.

പ്രിന്‍സിപ്പല്‍ പ്രൊഫ: മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു. ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ചെയര്‍മാന്‍ വി.എസ് രമണന്‍ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കോളേജ് ലൈബ്രറിക്കായി ഗാന്ധി സാഹിത്യ പുസ്തകങ്ങള്‍ സമ്മാനിച്ചു.

പ്രിന്‍സിപ്പല്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ടി.ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന്‍ സ്റ്റാഫ് സെക്രട്ടറി ബാബുരാജ്. ഈ വി.രാമചന്ദ്രന്‍മാസ്റ്റര്‍ കെ.കെ ഗംഗാധരന്‍ മാസ്റ്റര്‍, എം.പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് ലീഡര്‍ ലുലു ഫാത്തിമ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227068/quit-india-day-observed)