---
title: "രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ്"
english_title: "Excise to streamline night patrolling"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227106/excise-to-streamline-night-patrolling"
published_at: "2024-08-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b708b50ec92_exciswe.jpg"
keywords: []
---

# രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ്

> **Lead Summary:** **കോഴിക്കോട്: **രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ്. ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 വരെ ഓണം സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്.

## Article Content

**കോഴിക്കോട്: **രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ്. ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 വരെ ഓണം സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്.

ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

എക്സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്യും. വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.

പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിയില്‍ നിന്നുള്ള മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

ടോള്‍ ഫ്രീ നമ്പര്‍ : 155358. ഡിവിഷണല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം: 0495-2372927. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍: 0495- 2372927, 9447178063,കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍: 0495-2375706 9496002871, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്: 0495-2376762, 9400069677, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്: 0496-2610410, 9400069679, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്: 0496-2515082, 9400069680, താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്: 0495-2214460, 9446961496, ഫറോക്ക് എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0495-2422200, 9400069683, കോഴിക്കോട് എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0495-2722991, 9400069682, കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0495-2802766, 9400069684, താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0495-2224430, 9400069685, ചേളന്നൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0495-2855888, 9400069686, കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0496-2624101, 9400069687, ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0496-2650850, 9400069688, വടകര എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0496-2516715, 9400069689, നാദാപുരം എക്‌സൈസ് റെയിഞ്ച് ഓഫീസ്: 0496-2556100, 9400069690, അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ്: 0496-2202788,9400069692.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227106/excise-to-streamline-night-patrolling)