---
title: "മനസ്സ് നിറഞ്ഞ് മാമ്പൂ വിരിയിച്ച് മരുതേരിയിലെ മാവുകള്‍ "
english_title: "The flour of the desert spreads the mango full of mind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22744/the-flour-of-the-desert-spreads-the-mango-full-of-mind"
published_at: "2022-01-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0f9ae41173_0000 WATERMARK.jpg"
keywords: []
---

# മനസ്സ് നിറഞ്ഞ് മാമ്പൂ വിരിയിച്ച് മരുതേരിയിലെ മാവുകള്‍ 

> **Lead Summary:** ** മരുതേരി:** ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രം പൂക്കുന്ന മരുതേരിയിലെ രണ്ട് കൂറ്റന്‍ നാട്ടുമാവുകള്‍ ഇത്തവണ ഒരുമിച്ച് പൂത്തുലഞ്ഞു. ഇലകള്‍ കാണാത്ത വിധം മത്സരിച്ച് പൂത്ത മാവുകളുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചതോടെ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

## Article Content

** മരുതേരി:** ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രം പൂക്കുന്ന മരുതേരിയിലെ രണ്ട് കൂറ്റന്‍ നാട്ടുമാവുകള്‍ ഇത്തവണ ഒരുമിച്ച് പൂത്തുലഞ്ഞു. ഇലകള്‍ കാണാത്ത വിധം മത്സരിച്ച് പൂത്ത മാവുകളുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചതോടെ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

പേരാമ്പ്ര മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ് മാസ്റ്ററുടെ മരുതേരിയിലെ വീട്ടുപറമ്പിലാണ് മനസ്സുകുളിര്‍പ്പിക്കുന്ന കാഴ്ച്ചയുള്ളത്. മകനും നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനുമായ റഫീക്കിന്റെ കുടുംബത്തിന് പുതിയ വീടൊരുക്കുന്നത് ഈ നാട്ടുമാവുകളുടെ ചുവട്ടിലാണ്.

വീട് വെയ്ക്കുന്നതിനായി മാവുകള്‍ മുറിച്ചുമാറ്റരുതെന്ന നിലപാടില്‍ കുടുംബാംഗങ്ങളെല്ലാം ഒരേപോലെ ഉറച്ചുനിന്നു. മരങ്ങള്‍ക്ക് ജീവന്‍ മാത്രമല്ല, കണ്ണും കാതും മനസ്സുമൊക്കെയുണ്ട് എന്നതിന് തെളിവാണിത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രം പൂക്കാറുള്ള ഈ മാവുകള്‍ രണ്ടും ഇത്തവണ ഒരുമിച്ച് പൂത്തുലഞ്ഞത് മാവ് മുറിച്ച് മാറ്റാതെ വീടൊരുക്കുന്നതിലുള്ള സന്തോഷം കൊണ്ടുതന്നെയാണെന്ന് സമീപവാസിയായ തറയില്‍ രാമന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22744/the-flour-of-the-desert-spreads-the-mango-full-of-mind)