---
title: "ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് മാറ്റണം; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Beverage outlet should be shifted from bus stand premises; Block Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227483/beverage-outlet-should-be-shifted-from-bus-stand-premises-block-congress-committee"
published_at: "2024-08-11T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8cd6bea1dd_beavaraj.JPG"
keywords: []
---

# ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് മാറ്റണം; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര** : ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് മാറ്റണം. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുള്ള ബീവറേജ് ഔട്ട്‌ലെറ്റ് പൊതുജനഭിപ്രായം മാനിച്ച് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധുകൃഷ്ണന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര** : ബീവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് മാറ്റണം. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തുള്ള ബീവറേജ് ഔട്ട്‌ലെറ്റ് പൊതുജനഭിപ്രായം മാനിച്ച് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധുകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബസ്റ്റാന്‍ഡ് പരിസരത്തുനിന്ന് ബൈപ്പാസ് റോഡിലേക്ക് ഉള്ള ലിങ്ക് റോഡും ബസ്റ്റാന്‍ഡ് പരിസരവും നിത്യവും മദ്യപാന്മാരുടെ താവളമായി മാറിയിരിക്കുകയാണ്.

ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വഴി നടക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയിരിക്കുന്നതിനാല്‍ പൊലീസ് ശക്തമായി ഇടപെടുകയും ഇത് മാറ്റി സ്ഥാപിക്കാനുള്ള നടപടി അധികൃതര്‍ എത്രയും പെട്ടെന്ന് കൈക്കോള്ളേണ്ടതുമാണ്.

അക്രമ സംഭവങ്ങള്‍ നിത്യേന എന്നോണം പ്രസ്തുത സ്ഥലത്ത് പെരുകുകയാണ്. ഈ കാര്യത്തില്‍ ഉചിതമായ നടപടി ഇല്ലായെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227483/beverage-outlet-should-be-shifted-from-bus-stand-premises-block-congress-committee)