---
title: "ക്യാമറയെയും ക്യാമറയ്ക്കുള്ളില്‍ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവന്‍ "
english_title: "A man who loved the camera and the lives that are embedded inside the camera. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227489/a-man-who-loved-the-camera-and-the-lives-that-are-embedded-inside-the-camera"
published_at: "2024-08-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8cffb46ab6_camera.jpg"
keywords: []
---

# ക്യാമറയെയും ക്യാമറയ്ക്കുള്ളില്‍ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവന്‍ 

> **Lead Summary:** **പേരാമ്പ്ര: **ക്യാമറയെയും ക്യാമറയ്ക്കുള്ളില്‍ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവനായിരുന്നു സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയല്‍ തോമസ്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച അവന്‍ യാത്രയായി.

## Article Content

**പേരാമ്പ്ര: **ക്യാമറയെയും ക്യാമറയ്ക്കുള്ളില്‍ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവനായിരുന്നു സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയല്‍ തോമസ്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച അവന്‍ യാത്രയായി.

ജിബാന്റ് നിര്‍മ്മിച്ച ജിന്റോ തോമസ് സംവിധാനം ചെയ്ത ഡ്രീം ബിഗ് എന്ന ഡോക്യുമെന്ററി വെബ് സീരീസിന്റെ പല എപ്പിസോഡുകളും ചിത്രീകരിച്ചത് ജോയല്‍ ആയിരുന്നു . നിരവധിയായ അവാര്‍ഡുകള്‍ സ്വന്തമാക്കിയ എയിഞ്ചല്‍ ആന്റ് ഡോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലും ജോയല്‍ ഉണ്ടായിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥത അവന്റെ വര്‍ക്കുകളില്‍ കാണാന്‍ കഴിയും നിരവധിയായ സിനിമകളിലും പരസ്യങ്ങളിലും പല ക്യാമറമാന്‍മാരുടെ അസിസ്റ്റന്റ് ആയും അസോസിയേറ്റായും കരിക്ക് വെബ് സീരീസിലും ജോയല്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് .

സിനിമ എന്ന വര്‍ണ്ണ വിസ്മയ ലോകത്ത് വിരാചിക്കേണ്ടിയിരുന്ന കലാകാരാണ് അകാലത്തില്‍ പൊലിഞ്ഞത്. ഗള്‍ഫില്‍ തന്റെ പ്രിയപ്പെട്ട ജോലി ചെയ്യുമ്പോഴും തിരിച്ചു നാട്ടില്‍ വന്നിട്ട് നമുക്കൊരു സിനിമ പ്ലാന്‍ ചെയ്യണം എന്ന് ജോയല്‍ പറഞ്ഞതായി ജിന്റോ ഓര്‍ക്കുന്നു. ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവാതെ അവന്‍ പോയി. സിനിമ എന്ന സ്വപ്നത്തില്‍ ജീവിച്ചിരുന്ന ജോയല്‍ തോമസ് ക്യാമറ കണ്ണുകളില്‍ ജീവിച്ചിരുന്ന സുഹൃത്ത് ആയിരുന്നുവെന്ന് ജിന്റോ പറഞ്ഞു. മരിക്കുന്നതിനു തൊട്ടുമുന്‍പും തന്റെ ജോലിയില്‍ മുഴുകിയ കലാകാരന്‍.

പ്രിയപ്പെട്ട ജോയല്‍നീ ക്യാമറയില്‍ പകര്‍ത്തിയ ഓരോ ഫ്രെയിമുകളും നിന്റെ ഓട്ടോഗ്രാഫുകളാണ് മരണമില്ലാതെ ജീവിക്കുന്നവ... ക്യാമറയും ക്യാമറയിലെ ജീവിതങ്ങളെയും പ്രണയിച്ചവനെ കണ്ണുനീര്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍ ഓര്‍മ്മയില്‍ എന്നും നീ ഉണ്ടാകും നാട്ടുകാരുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും കുഞ്ഞാവേ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തിന്റെ ചിരിക്കുന്ന ഫോട്ടോകള്‍ ചിരിച്ചുകൊണ്ട് നീ ക്യാമറയില്‍ പകര്‍ത്തുക മരണമില്ലാത്ത നിന്റെ ദൃശ്യങ്ങള്‍ ഭൂമി ഉള്ളടത്തോളം കാലം നിന്നെ ഓര്‍മ്മിക്കപ്പെടുംകണ്ണുനീരോടുകൂടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227489/a-man-who-loved-the-camera-and-the-lives-that-are-embedded-inside-the-camera)