---
title: "രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്തജന സംഗമവും രാമായണ പ്രശ്‌നോത്തരിയും നടത്തി"
english_title: "As part of ramayana month celebrations, devotees' meet and ramayana prasanothari were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227494/as-part-of-ramayana-month-celebrations-devotees-meet-and-ramayana-prasanothari-were-held"
published_at: "2024-08-11T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8d36b40e86_temple.jpg"
keywords: []
---

# രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്തജന സംഗമവും രാമായണ പ്രശ്‌നോത്തരിയും നടത്തി

> **Lead Summary:** **പേരാമ്പ്ര : **രാമായണ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്രശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഭക്തജന സംഗമവും രാമായണവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തര മത്സരവും നടത്തി.

## Article Content

**പേരാമ്പ്ര : **രാമായണ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്രശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഭക്തജന സംഗമവും രാമായണവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തര മത്സരവും നടത്തി.

രമേശന്‍ മാസ്റ്റര്‍ പയ്യന്നൂര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. നാഗത്ത് ചന്ദ്രശേഖരന്‍, എന്‍.കെ ലാല്‍, പി.സി സുരേന്ദ്രനാഥ്, വിജയലക്ഷ്മി നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി ഹരിദാസ് സ്വാഗതവും. സജീവന്‍ കുട്ടമത്ത് നന്ദിയും രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227494/as-part-of-ramayana-month-celebrations-devotees-meet-and-ramayana-prasanothari-were-held)