---
title: "ദുരന്തമേഖലകളെ ക്ലസ്റ്റുകളായി തിരിച്ച് പാക്കേജ്  നടപ്പിലാക്കണമെന്ന് എം.വി ശ്രേയാംസ് കുമാര്‍"
english_title: "MV Shreyams Kumar said that the package should be implemented by dividing the disaster areas into clusters."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227496/mv-shreyams-kumar-said-that-the-package-should-be-implemented-by-dividing-the-disaster-areas-into-clusters"
published_at: "2024-08-11T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8d77454ac5_dhurandham.jpg"
keywords: []
---

# ദുരന്തമേഖലകളെ ക്ലസ്റ്റുകളായി തിരിച്ച് പാക്കേജ്  നടപ്പിലാക്കണമെന്ന് എം.വി ശ്രേയാംസ് കുമാര്‍

> **Lead Summary:** **കോഴിക്കോട്:** വയനാട്, വിലങ്ങാട് ദുരന്ത മേഖലകളില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് പാക്കേജ് അടിസ്ഥാനത്തിന്‍ പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആര്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്:** വയനാട്, വിലങ്ങാട് ദുരന്ത മേഖലകളില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് പാക്കേജ് അടിസ്ഥാനത്തിന്‍ പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആര്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു.

കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗാന്ധിഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കര്‍ഷകരുടെ താത്പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയുള്ള പദ്ധതികളായിരിക്കണം ഓരോ പാക്കേജുകളെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് പ്രൊഫ: വി.മാധവന്‍ പിള്ള അദ്ധ്യക്ഷനായി ആര്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സിക്രട്ടറി മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

വല്‍സന്‍ എടക്കോടന്‍, ജോണ്‍സണ്‍ കുളത്തിങ്കല്‍, പി.കെ.കുഞ്ഞിക്കണ്ണന്‍, കല്യാട്ട് പ്രേമന്‍, അഡ്വ: കെ.ഐ.ഷാജി, മോഹന്‍.സി.അറുവന്തറ, ശാരദാമണിയന്‍, എം.ഒ.ദേവസ്യ, എന്‍.കെ.രാമന്‍കുട്ടി ,എന്‍.അബ്ദുള്‍ റഹിം, ജോയ് ചാലക്കുടി, സിറാജ് കൊടുവായൂര്‍, സി.ഡി.പ്രകാശ്, ടി. കൃഷ്ണന്‍, കെ.ജി.രാമനാരായണന്‍, മുഹമ്മദ് കുഞ്ഞി എന്നി വര്‍ സംസാരിച്ചു. സപ്തമ്പര്‍ അവസാനം രണ്ട് ദിവസത്തെ ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227496/mv-shreyams-kumar-said-that-the-package-should-be-implemented-by-dividing-the-disaster-areas-into-clusters)