---
title: "സന്നദ്ധ പ്രവര്‍ത്തകന്‍ രയരോത്തിടത്തില്‍  സ്വാലിഹിനെ കൂനിയോട് കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു"
english_title: "Volunteer in Rayarothidadathil  Congress Committee Honours Salih With Kuniyode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227498/volunteer-in-rayarothidadathil-congress-committee-honours-salih-with-kuniyode"
published_at: "2024-08-11T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8d9a84fefa_congresss.jpg"
keywords: []
---

# സന്നദ്ധ പ്രവര്‍ത്തകന്‍ രയരോത്തിടത്തില്‍  സ്വാലിഹിനെ കൂനിയോട് കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു

> **Lead Summary:** **പാലേരി :** വയനാട് ചൂരല്‍ മലയിലെ ദുരന്ത ഭൂമിയില്‍ ജീവന്‍ തൃണവല്‍ക്കരിച്ച് ദിവസങ്ങളോളം രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴികി നാടിന്റെ അഭിമാനമായി മാറിയ സ്വാലിഹിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ ആദരിച്ചു.

## Article Content

**പാലേരി :** വയനാട് ചൂരല്‍ മലയിലെ ദുരന്ത ഭൂമിയില്‍ ജീവന്‍ തൃണവല്‍ക്കരിച്ച് ദിവസങ്ങളോളം രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴികി നാടിന്റെ അഭിമാനമായി മാറിയ സ്വാലിഹിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ ആദരിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം സ്വാലിഹിനെ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി. സരീഷ്, യു. സി. ഹമീദ്, ടി.കെ സലാം, കെ.എം. സുരേഷ് ബാബു, ഇ ഇ മൂസ, സി. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാലിഹിന്റ്റെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ സ്വാലിഹിന്റ്റെ ഈ നന്‍മയാര്‍ന്ന പ്രവര്‍ത്തനം നാടിനും നാട്ടുകാര്‍ക്കും ഏറെ അഭിമാനമാണ്എന്ന്പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227498/volunteer-in-rayarothidadathil-congress-committee-honours-salih-with-kuniyode)