---
title: "  പേരാമ്പ്ര എയുപി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തി ശ്രദ്ധേയമായി"
english_title: "  Perambra AUP School Leader Election The general election was held on the pattern and was noted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227503/perambra-aup-school-leader-election-the-general-election-was-held-on-the-pattern-and-was-noted"
published_at: "2024-08-11T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9a0d55207f_aup.JPG"
keywords: []
---

#   പേരാമ്പ്ര എയുപി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തി ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര: **പൊതുതിരഞ്ഞെടുപ്പ് രീതിയില്‍ ശ്രദ്ധേയമായി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി. പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജനാധിപത്യത്തിന്റെ മേന്മയും, തിരഞ്ഞെടുപ്പ് പ്രക്രിയയും സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര: **പൊതുതിരഞ്ഞെടുപ്പ് രീതിയില്‍ ശ്രദ്ധേയമായി സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി. പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജനാധിപത്യത്തിന്റെ മേന്മയും, തിരഞ്ഞെടുപ്പ് പ്രക്രിയയും സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി.

സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇ-വോട്ടിംഗിലൂടെയാണ്‌ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. പൊതുതിരഞ്ഞെ ടുപ്പിന്റെ നടപടി ക്രമങ്ങള്‍ അതേപടി പാലിച്ചു കൊണ്ടുള്ള വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.

പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഫസ്റ്റ് സെക്കന്റ്  തേര്‍ഡ് പോളിംഗ് ഓഫീസര്‍മാര്‍, ക്രമസമധാന പാലനത്തിന് സ്‌കൗട്ട്, ഗൈഡ്സ്, ജെആര്‍സി അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടര്‍മാര്‍, എല്ലാം നിയന്ത്രിക്കാന്‍ കുട്ടികള്‍ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വാര്‍ഡ് അംഗം പി. ജോന ഫലപ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ലീഡറായി< അബിന്‍ ഷംസിനെയും,ഡെപ്യൂട്ടി ലീഡറായി യെസ്മിന്‍ ഫൈസാനെയും തെരഞ്ഞെടുത്തു.

പ്രധാനാധ്യാപകന്‍ പി.പി മധു, പിടിഎ പ്രസിഡന്റ്  വി.എം. മനേഷ്, വൈസ് പ്രസിഡന്റ്  പി.എം. റിഷാദ് , അധ്യാപകരായ ടി.കെ. ഉണ്ണികൃഷ്ണന്‍, ബി.എസ് സിന്ധു, കെ.എല്‍ ഷിജില, പി.കെ. സ്മിത, ഇ. ഷാഹി, സൂര്യ കൃഷ്ണ, യു.ആര്‍ സാരംഗ് കൃഷ്ണ,  ആര്‍. അഭിഷേക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227503/perambra-aup-school-leader-election-the-general-election-was-held-on-the-pattern-and-was-noted)