---
title: "പെരുവച്ചേരി  ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ യുദ്ധവിരുദ്ധ സന്ദേശ റാലി നടന്നു"
english_title: " Anti-war message rally held at Peravachery Government LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227626/anti-war-message-rally-held-at-peravachery-government-lp-school"
published_at: "2024-08-12T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9aeec98c35_udham.jpg"
keywords: []
---

# പെരുവച്ചേരി  ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ യുദ്ധവിരുദ്ധ സന്ദേശ റാലി നടന്നു

> **Lead Summary:** **കോട്ടൂര്‍:** പെരുവച്ചേരി ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നാഗസാക്കി ദിനത്തില്‍ നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി ശ്രദ്ധേയമായി.

## Article Content

**കോട്ടൂര്‍:** പെരുവച്ചേരി ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നാഗസാക്കി ദിനത്തില്‍ നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി ശ്രദ്ധേയമായി.

ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനവും നാഗസാക്കി ദിനവും അതിന്റേതായ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഇത്തരം ദിനാചരണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും ഹെഡ്മാസ്റ്റര്‍ എ.ഡി ഷിനീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി.

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സമര ആഹ്വാനവുമായി സ്വാതന്ത്ര്യ സമരത്തിന്റെ അവസാന പോരാട്ടത്തിന് ഒരുങ്ങിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് അധ്യാപകരായ എന്‍ സി ആനന്ദ്, എം ലിനിത കുമാരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

അതോടൊപ്പം തന്നെ അധ്യാപകരായ എസ് ദിവ്യ , കുഞ്ഞാമി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യുദ്ധവിരുദ്ധ സന്ദേശ പോസ്റ്ററുകള്‍ നിര്‍മ്മാണവും പ്രദര്‍ശനവും യുദ്ധവിരുദ്ധ സന്ദേശ റാലിയും സമാധാനത്തിന്റെ സന്ദേശം പൊതു ഇടങ്ങളിലേക്ക് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227626/anti-war-message-rally-held-at-peravachery-government-lp-school)