---
title: "ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 സംഘടിപ്പിച്ചു"
english_title: "One-day workshop organized by INSPIRE 2024"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227630/one-day-workshop-organized-by-inspire-2024"
published_at: "2024-08-12T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9b4307be91_shilpashaala.jpg"
keywords: []
---

# ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 സംഘടിപ്പിച്ചു

> **Lead Summary:** ചെമ്പ്ര: ചെമ്പ്ര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ മാനേജ്‌മെന്റ് അേസാസിയേഷനും സംയുക്തമായി ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 സംഘടിപ്പിച്ചു.

## Article Content

ചെമ്പ്ര: ചെമ്പ്ര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ മാനേജ്‌മെന്റ് അേസാസിയേഷനും സംയുക്തമായി ഏകദിന ശില്പശാല ഇന്‍സ്പയര്‍ 2024 സംഘടിപ്പിച്ചു.

വാളൂര്‍ ഖുവ്വത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ ശില്പശാലയില്‍ മുഅല്ലീം സംഗമവും മാനേജ്‌മെന്റ് സംഗമവും നടന്നു. മുനീര്‍ ഹുദവി ഫറോഖ് ക്ലാസ് എടുത്തു. തുടര്‍ന്ന് നടന്ന അനുമോദനവും സമാപന സംഗമവും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ ഹംസ ഫൈസി ഉദ്ഘാടനം ചെയ്തു.

മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് തണ്ടോറ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. എസ്‌കെജെക്യു ജില്ല പ്രസിഡന്റ് ടിവിസി അബ്ദു സമദ് ഫൈസി സമാപന സന്ദേശവും മികച്ച മദ്രസകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

പ്രോഗ്രാം ഡയറക്ടര്‍ ഡോ. അസ്്‌ലാം പേരാമ്പ്ര, ഫവാസ് ദാരിമി, കെ. അബ്ദുള്‍ മജീദ്, പുതുക്കുടി അബ്ദുറഹ്‌മാന്‍, കോടേരി മൊയ്തീന്‍, പി.പി ആലീക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

മാനേജ്മെന്റ് അമസാസിയേഷന്‍ ആക്ടിംഗ് സ്രെകട്ടറി പി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് യൂനുസ് ഹുദുവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227630/one-day-workshop-organized-by-inspire-2024)