---
title: "അസറ്റ് രക്ഷാകര്‍തൃ ശാക്തീകരണ പദ്ധതിയ്ക്ക് തുടക്കമായി"
english_title: " Asset Parent Empowerment Scheme Launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227671/asset-parent-empowerment-scheme-launched"
published_at: "2024-08-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d6a0a84f4_arrest.jpg"
keywords: []
---

# അസറ്റ് രക്ഷാകര്‍തൃ ശാക്തീകരണ പദ്ധതിയ്ക്ക് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഉണര്‍വ്വ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഉണര്‍വ്വ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ തുടക്കമായി.

ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ IAS ന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര പരിശീലകരെ പക്കെടുപ്പിച്ച് നൂറ് ദിവസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വ്വീസ് ,നീറ്റ്, ജെഇഇ ഫൗണ്ടേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. അബ്ദുല്ല പാലേരി മുഖ്യ പ്രഭാഷണം നടത്തി.അസറ്റ് പേരാമ്പ്ര ലൈബ്രറികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ സമര്‍പ്പണം അസറ്റ് ചെയര്‍മാന്‍ സിഎച്ച് ഇബ്രാഹിംകുട്ടി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എം സുരേഷ് ഏറ്റുവാങ്ങി.പി.ടി.സി പ്രസിഡണ്ട് സുനില്‍ മുതു വന അധ്യക്ഷത വഹിച്ചു. അസറ്റ് ട്രഷററും വിദ്യാഭ്യാസ കോ ഡിനേറ്ററുമായ നസീര്‍ നൊച്ചാട് പദ്ധതിവിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227671/asset-parent-empowerment-scheme-launched)