---
title: "പേരാമ്പ്രയിലെ ബീവറേജസ് ഔട്ട് ലറ്റ് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് "
english_title: "Perambra Block Mahila Congress wants to change the beverages outlet in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227674/perambra-block-mahila-congress-wants-to-change-the-beverages-outlet-in-perambra"
published_at: "2024-08-12T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d9650ebf5_0000_ATTACH__1.jpg"
keywords: []
---

# പേരാമ്പ്രയിലെ ബീവറേജസ് ഔട്ട് ലറ്റ് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര : **ജനജീവിതം ദുസ്സഹമാക്കുന്ന പേരാമ്പ്രയിലെ ബീവറേജസ് ഔട്ട് ലറ്റ് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കടന്നു പോവുന്ന പേരാമ്പ്ര ബസ്സ്റ്റാന്റിനോട് ചേര്‍ന്ന റോഡിലാണ് ബീവറേജസ് ഔട്ട്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. മദ്യപന്മാര്‍ തമ്മില്‍ ഇവിടെ വഴക്ക് നടക്കുന്നത് പതിവായിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര : **ജനജീവിതം ദുസ്സഹമാക്കുന്ന പേരാമ്പ്രയിലെ ബീവറേജസ് ഔട്ട് ലറ്റ് മാറ്റണമെന്ന് പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കടന്നു പോവുന്ന പേരാമ്പ്ര ബസ്സ്റ്റാന്റിനോട് ചേര്‍ന്ന റോഡിലാണ് ബീവറേജസ് ഔട്ട്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. മദ്യപന്മാര്‍ തമ്മില്‍ ഇവിടെ വഴക്ക് നടക്കുന്നത് പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇവിടെ മദ്യകുപ്പി കൊണ്ട് അടിയേറ്റ് യുവാവിന് പരുക്കേറ്റിരുന്നു. സ്ത്രീകളും വിദ്യാര്‍ത്ഥിനികളും വളരെ ഭയത്തോടെയാണ് ഇത് വഴി കടന്നു പോവേണ്ടി വരുന്നതെന്നും യോഗം വിലയിരുത്തി. എത്രയും പെട്ടന്ന് മദ്യവില്ലനശാല ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് മാറ്റാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. സൈറാബാനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സി.കെ. സുനിത, പത്മിനി നെരവത്ത്, ഗീത കല്ലായി, ട്രഷറര്‍ ടി.എം. മല്ലിക , പി.വി. പത്മാവതി, രേഷ്മ പൊയിലില്‍, ബേബി വേട്ടുവഞ്ചേരി, സുവര്‍ണ്ണ പാലേരി, ബിന്ദു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227674/perambra-block-mahila-congress-wants-to-change-the-beverages-outlet-in-perambra)