---
title: "ടി. ആവള അനുസ്മരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി"
english_title: "T. Donated to the Chief Minister's Distress Relief Fund on the occasion of Avala memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227704/t-donated-to-the-chief-ministers-distress-relief-fund-on-the-occasion-of-avala-memorial"
published_at: "2024-08-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9eef464c7b_sambavam.jpg"
keywords: []
---

# ടി. ആവള അനുസ്മരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

> **Lead Summary:** **ആവള: **ആവളയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന ആവള ടി കുഞ്ഞിരാമക്കു റുപ്പിന്റെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**ആവള: **ആവളയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന ആവള ടി കുഞ്ഞിരാമക്കു റുപ്പിന്റെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ആവള ടി ഗ്രന്ഥാലയം മഠത്തില്‍ മുക്കിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ഉല്‍ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രന്ഥാലയം നല്‍കിയ സംഭാവന ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഏറ്റുവാങ്ങി. കൊയിലോത്ത് ശ്രീധരന്‍ ആവള ടി അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ ചന്ദ്രന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് കണ്‍വീനര്‍ ഇബ്രാഹിം കൊയിലോത്ത്, വി.നാരായണന്‍, ആര്‍.കെ മഠം, പി.എം കുഞ്ഞിക്കേളപ്പന്‍, കൊറ്റോത്ത് മോഹനന്‍, ഇ.പി ശശി തുടങ്ങിയവര്‍ സംസാരിച്ചു. പി.എം ദിനേശന്‍ സ്വാഗതവും, കെ.സിന്ധു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227704/t-donated-to-the-chief-ministers-distress-relief-fund-on-the-occasion-of-avala-memorial)