---
title: "ഒലീവ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സഹറ ഫാത്തിമയുടെ സമ്പാദ്യം വയനാട്ടിലെ കൂട്ടുകാര്‍ക്ക് "
english_title: "Zahra Fatima, a student of Olive Public School, gave her savings to her friends in Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227715/zahra-fatima-a-student-of-olive-public-school-gave-her-savings-to-her-friends-in-wayanad"
published_at: "2024-08-12T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9f6ec607dc_111.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സഹറ ഫാത്തിമയുടെ സമ്പാദ്യം വയനാട്ടിലെ കൂട്ടുകാര്‍ക്ക് 

> **Lead Summary:** **പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സഹറ ഫാത്തിമ നാളിതുവരെയായി കൂട്ടിവെച്ച തന്റെ കുഞ്ഞു സമ്പാദ്യക്കുടുക്കയിലെ സമ്പാദ്യം എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ കൂട്ടുകാര്‍ക്ക് നല്കാനായി ക്ലാസ് അധ്യാപിക രജിത കുമാരിക്ക് കൈമാറി.

## Article Content

**പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സഹറ ഫാത്തിമ നാളിതുവരെയായി കൂട്ടിവെച്ച തന്റെ കുഞ്ഞു സമ്പാദ്യക്കുടുക്കയിലെ സമ്പാദ്യം എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ കൂട്ടുകാര്‍ക്ക് നല്കാനായി ക്ലാസ് അധ്യാപിക രജിത കുമാരിക്ക് കൈമാറി.

കേരളത്തെ തോരാത്ത കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന കൂട്ടുകാര്‍ക്ക് നല്കാനായി ഒലീവ് പബ്‌ളിക് സ്‌കൂളിലെ സ്‌കൗട്ട് എന്‍ഡ് ഗൈഡ് വിവിധ ക്ലബുകള്‍ എന്നിവ ചേര്‍ന്ന് സ്വരൂപിക്കുന്ന, ഞങ്ങളും വയനാടിനൊപ്പം എന്ന സമ്പാദ്യ നിധിയിലേക്കാണ് കുഞ്ഞികൈകളാല്‍ സ്വരൂപിച്ച സമ്പാദ്യം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227715/zahra-fatima-a-student-of-olive-public-school-gave-her-savings-to-her-friends-in-wayanad)