---
title: "സോഷ്യലിസ്റ്റുകളുടെ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് -ജനതാദള്‍-എസ് "
english_title: "The unity of the socialists is the necessity of this age - Janata Dal-S"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22778/the-unity-of-the-socialists-is-the-necessity-of-this-age-janata-dal-s"
published_at: "2022-01-26T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f12adb8a231_0000 WATERMARK.jpg"
keywords: []
---

# സോഷ്യലിസ്റ്റുകളുടെ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് -ജനതാദള്‍-എസ് 

> **Lead Summary:** **പേരാമ്പ്ര:** രാജ്യത്താകമാനം ഉള്ള സോഷ്യലിസ്റ്റുകള്‍ ഐക്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദള്‍ -എസ്. ജനതാദള്‍ -എസ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** രാജ്യത്താകമാനം ഉള്ള സോഷ്യലിസ്റ്റുകള്‍ ഐക്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദള്‍ -എസ്. ജനതാദള്‍ -എസ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു.

വര്‍ഗീയപരമായും, ജാതിപരമായും, രാജ്യത്തെ ജനങ്ങളെ ഭരണകൂടം തന്നെ വേര്‍തിരിച്ചു നിര്‍ത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍, സാമ്പത്തിക അസന്തുലിതാവസ്ഥ രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുകയും, സര്‍വത്ര മേഖലയിലും അഴിമതി കൊടികുത്തി വാഴുകയും ചെയ്യുന്ന ഘട്ടത്തില്‍ സോഷ്യലിസ്റ്റുകള്‍ ഐക്യത്തോടെ കൂടി മുന്നേറുകയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ദിനേശ് കാപ്പുങ്കലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്ദുള്ള നരിനട, ശ്രീനിവാസന്‍ പട്ടേരികണ്ടി, കെ.സി. മുഹമ്മദ്, മനു കോടേരിചാല്‍ എന്നിവര്‍ സംസാരിച്ചു. ദിനേശ് കാപ്പുങ്കര പ്രസിഡന്റായും, ശ്രീനിവാസന്‍ പട്ടേരികണ്ടി ജനറല്‍ സെക്രട്ടറിയായും 15 അംഗ മണ്ഡലം കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22778/the-unity-of-the-socialists-is-the-necessity-of-this-age-janata-dal-s)