---
title: " ചേരാപുരം ശങ്കരേശ്വരം ക്ഷേത്രത്തില്‍  രാമായണ പ്രശ്‌നോത്തരി നടത്തി"
english_title: " Ramayana Prasanothari performed at Cherapuram Shankareswaram Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227944/ramayana-prasanothari-performed-at-cherapuram-shankareswaram-temple"
published_at: "2024-08-13T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb23d4b9341_temple.jpg"
keywords: []
---

#  ചേരാപുരം ശങ്കരേശ്വരം ക്ഷേത്രത്തില്‍  രാമായണ പ്രശ്‌നോത്തരി നടത്തി

> **Lead Summary:** **ചേരാപുരം: **രാമായണമാസാചരണത്തിന്റെ ഭാഗമായി ചേരാപുരം ശങ്കരേശ്വരം ക്ഷേത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രശ്‌നോത്തരി മത്സരം നടത്തി.

## Article Content

**ചേരാപുരം: **രാമായണമാസാചരണത്തിന്റെ ഭാഗമായി ചേരാപുരം ശങ്കരേശ്വരം ക്ഷേത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രശ്‌നോത്തരി മത്സരം നടത്തി.

ഹരിദാസ് പള്ളിയത്ത് പ്രശ്‌നോത്തരി നയിച്ചു. എല്‍. പി വിഭാഗത്തില്‍ ആല്‍വിന്‍ എസ്. എച്ഛ് (ആവള യു. പി സ്‌കൂള്‍) 1 -ാം സ്ഥാനവും ആര്‍ദ്രവ് സി. എം (ആവള യു. പി സ്‌കൂള്‍) 2 -ാം സ്ഥാനവും ശിവേഗ കെ (ജി.യു.പി സ്‌കൂള്‍ പൂളക്കൂല്‍) 3 -ാം സ്ഥാനവും നേടി.

യു. പി വിഭാഗത്തില്‍ ഭദ്ര കെ. എന്‍ (വില്ല്യാപ്പള്ളി യു. പി സ്‌കൂള്‍), നിയാ പാര്‍വ്വതി (ചെറുകുന്ന് യു. പി സ്‌കൂള്‍), ആഷ്‌നിയ പി. എന്‍ (ചേരാപുരം യു. പി. സ്‌കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഋതിക ദാസ് ( റഹ്‌മാനിയ എച്ച്. എസ് ആയഞ്ചേരി) ഒന്നാം സ്ഥാനവും അതിരഥ് എസ് കുമാര്‍ (മേമുണ്ട എച്ച്. എസ്) രണ്ടാം സ്ഥാനവും നേടി. സമ്മാനദാന ചടങ്ങില്‍ പൊന്നണ പൊക്കന്‍ അദ്ധ്യക്ഷത വഹിച്ചു.

വിജയന്‍ ആവള സമ്മാനദാനം നിര്‍വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രജീഷ് മാണിക്കോത്ത്, ഷാജു എം. പി, കെ. വി ചന്ദ്രന്‍, ലിജീഷ് ഏ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227944/ramayana-prasanothari-performed-at-cherapuram-shankareswaram-temple)