---
title: "   തനത് കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കണമെന്ന് എംഎല്‍എ കെ.പി മോഹനന്‍ "
english_title: "   MLA KP Mohanan Wants To Reclaim Native Agricultural Culture "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228024/mla-kp-mohanan-wants-to-reclaim-native-agricultural-culture"
published_at: "2024-08-13T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb6b80575f6_kisan.jpg"
keywords: []
---

#    തനത് കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കണമെന്ന് എംഎല്‍എ കെ.പി മോഹനന്‍ 

> **Lead Summary:** **പേരാമ്പ്ര:** ഇറക്കുമതി ചെയ്യുന്ന വിഷമയ പച്ചക്കറി വ്യാപനം ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് കാരണമായികൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കേണ്ടത് അനിവാര്യമാണെന്നും ബോധവല്‍ക്കരണം അതിന്റെ പ്രധാന ഘടകമാണെന്നും മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ എംഎല്‍എ പറഞ്ഞു.

## Article Content

**പേരാമ്പ്ര:** ഇറക്കുമതി ചെയ്യുന്ന വിഷമയ പച്ചക്കറി വ്യാപനം ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് കാരണമായികൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കേണ്ടത് അനിവാര്യമാണെന്നും ബോധവല്‍ക്കരണം അതിന്റെ പ്രധാന ഘടകമാണെന്നും മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ എംഎല്‍എ പറഞ്ഞു.

കിസാന്‍ ജനത പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാവി കേരളത്തിന്റെ പാരിസ്ഥിതിക വിഷയത്തെക്കുറിച്ച് ഏറെ ഉത്കണ്ഠ പ്രകടിപ്പിച്ച എം.പി വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട കാലഘട്ടം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കല്ലോട് ഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു.

ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി.  കര്‍ഷകസമര ചരിത്രവും വര്‍ത്തമാന കേരളവും എന്ന വിഷയത്തെ അധികരിച്ച് ആര്‍ജെഡി സംസ്ഥാന ജനറല്‍ സിക്രട്ടറി മനയത്ത് ചന്ദ്രന്‍ ക്ലാസ്സെടുത്തു.  എന്‍.കെ വല്‍സന്‍, കെ. ലോഹ്യ, വല്‍സന്‍ എടക്കോടന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍ പ്രേം ഭാസിന്‍, പി.മോനിഷ, രാജീവന്‍ മല്ലിശ്ശേരി,  എം.കെ സതി, കെ.ജി രാമനാരായണന്‍, സി.ഡി പ്രകാശ്, കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു .അഷറഫ് വെള്ളോട്ട് സ്വാഗതവും കെ.കെ പ്രേമന്‍ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228024/mla-kp-mohanan-wants-to-reclaim-native-agricultural-culture)