---
title: "സഹായ തുക കൈമാറി"
english_title: "The assistance amount was handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228030/the-assistance-amount-was-handed-over"
published_at: "2024-08-13T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb6e5947dc3_sahayam.jpg"
keywords: []
---

# സഹായ തുക കൈമാറി

> **Lead Summary:** **പേരാമ്പ്ര:** ചുരം കേറണം കരം നീട്ടണം, കരയുന്ന വയനാടിന്റെ കണ്ണീരൊപ്പണം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണമായ 'ഫോര്‍ വയനാട്' ലേക്കായി എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബാല കേരളം വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന ധനസമാഹരണത്തിന് തുടക്കമായി.

## Article Content

**പേരാമ്പ്ര:** ചുരം കേറണം കരം നീട്ടണം, കരയുന്ന വയനാടിന്റെ കണ്ണീരൊപ്പണം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണമായ 'ഫോര്‍ വയനാട്' ലേക്കായി എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബാല കേരളം വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന ധനസമാഹരണത്തിന് തുടക്കമായി.

ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി സഹ്റ ബത്തൂല്‍ തന്റെ കുഞ്ഞു സമ്പാദ്യം നിയോജക മണ്ഡലം കമ്മിറ്റിയെ ഏല്‍പ്പിച്ചു. പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ ഏറ്റുവാങ്ങി.

നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ. റഷീദ്, അന്‍സില്‍ കീഴരിയൂര്‍, സജീര്‍ മാണിക്കോത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228030/the-assistance-amount-was-handed-over)