---
title: "സിവില്‍ സര്‍വീസ് മേഖലയില്‍ പുതിയ സര്‍വീസ് സംസ്‌കാരം അനിവാര്യം"
english_title: "A new service culture is essential in the civil service sector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228041/a-new-service-culture-is-essential-in-the-civil-service-sector"
published_at: "2024-08-13T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb75d405196_silvar1.jpg"
keywords: []
---

# സിവില്‍ സര്‍വീസ് മേഖലയില്‍ പുതിയ സര്‍വീസ് സംസ്‌കാരം അനിവാര്യം

> **Lead Summary:** **കോഴിക്കോട്: ** ഇന്ത്യയിലെ സിവില്‍ സര്‍വീസ് മേഖല കൂടുതല്‍ ജന സൗഹൃദ മേഖലയാക്കി മാറ്റിയെടുക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട്: ** ഇന്ത്യയിലെ സിവില്‍ സര്‍വീസ് മേഖല കൂടുതല്‍ ജന സൗഹൃദ മേഖലയാക്കി മാറ്റിയെടുക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാവ് റാഷിദലി നാഗത്തിന് മുഹയ്‌സ് ഫൌണ്ടേഷന്‍ വെള്ളിയൂര്‍ ഒരുക്കിയ സ്‌നേഹാദര സംഗമം ഉത്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍നിന്നും സിവില്‍ സര്‍വീസ് മേഖലയിലേക്ക് മിടുക്കരുടെ കടന്നുവരവ് അതിനു ആക്കംകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. റാഷിദലിക്കു മുഹയ്‌സ് ഫൗണ്ടഷന്റെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു.

വയനാട് ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടിയ മേഖലകളില്‍ പോയി രക്ഷാപ്രവര്‍ത്തനത്തിലും ശവസംസ്‌കാരത്തിലും പങ്കെടുത്ത് മാതൃകാപരമായ സേവനമനുഷ്ഠിച്ച മുഹൈസ് ഫൗണ്ടേഷന്‍ വനിതാ വിംഗ് സെക്രട്ടറി സ്വാലിഹ അഷ്‌റഫിനെ ചടങ്ങില്‍ ആദരിച്ചു. നേരത്തെ പ്രളയബാധിതര്‍ക്ക് ഇരുപതു വീടുകള്‍ നിര്‍മിച്ചതടക്കമുള്ള മുഹൈസ് ഫൗണ്ടേഷന്റെ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും രാഘവന്‍ എംപി പറഞ്ഞു. മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡോ കെ.എം നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഡോ. ആര്‍.കെ മുഹമ്മദ് അഷ്‌റഫ് ,കെ.എം സൂപ്പി മാസ്റ്റര്‍, ഇ.ടി മുഹമ്മദ് കോയ, സി.നസീറ ടീച്ചര്‍, ജസീന എം.ഹുസൈന്‍,ബാസിമഷാന എച് , ഡോ. കെ.വി.അബു, റാഷിദലി നാഗത്ത് എന്നിവര്‍ പ്രസംഗിച്ചു.ഷഹീര്‍ മുഹമ്മദ്, വി.കെ.ഇസ്മായില്‍, കെ.എം, മുഹമ്മദ് മാസ്റ്റര്‍ , ഫിര്‍ദൗസ് ബഷീര്‍, പുനത്തില്‍ മുഹമ്മദ് മാസ്റ്റര്‍, ഇ.ടി.മജീദ് മാസ്റ്റര്‍ നേതൃത്വം നല്‍കി. മുഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതവും സെക്രട്ടറി ടി.കെ. നൗഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228041/a-new-service-culture-is-essential-in-the-civil-service-sector)