---
title: "ആധുനീക രീതിയിലുള്ള രക്ത സംഭരണി ഷെയ്ക് അബൂബക്കര്‍ അഹമ്മദ് നാടിന് സമര്‍പ്പിക്കും "
english_title: "Shaikh Abubakar Ahmed will dedicate the modern blood storage to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228050/shaikh-abubakar-ahmed-will-dedicate-the-modern-blood-storage-to-the-nation"
published_at: "2024-08-13T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb7e1f7045b_sahib.jpg"
keywords: []
---

# ആധുനീക രീതിയിലുള്ള രക്ത സംഭരണി ഷെയ്ക് അബൂബക്കര്‍ അഹമ്മദ് നാടിന് സമര്‍പ്പിക്കും 

> **Lead Summary:** **താമരശ്ശേരി: **വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ആതുര സേവന രംഗത്ത് അനുദിനം സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ പ്രത്യാശയാവുകയാണ് പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍.

## Article Content

**താമരശ്ശേരി: **വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ആതുര സേവന രംഗത്ത് അനുദിനം സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ പ്രത്യാശയാവുകയാണ് പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍.

അടിയന്തിര ശസ്ത്രക്രീയയ്ക്കും മറ്റും രക്തതിനായി ഇനി നെട്ടോട്ടം ഓടേണ്ട. റിവര്‍ഷോര്‍ ഹോസ്പിറ്റല്‍ ആധുനീക രീതിയിലുള്ള രക്ത സംഭരണ സംവിധാനം ഒരുങ്ങി.

ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘടനം ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11.30ന് ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ ഷെയ്ക് അബൂബക്കര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. നിതിന്‍ ഹെന്‍ട്രിയും മറ്റ് സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ബ്ലഡ് സ്റ്റോറേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് എം വി ആര്‍ ക്യാന്‍സര്‍ സെന്ററും റിവര്‍ഷോര്‍ ഹോസ്പിറ്റലും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികളും സന്നദ്ധ സംഘടനകളും നേരിട്ടോ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക: മാതൃത്വമെന്ന സ്വപ്നം സുരക്ഷിതവും ചിലവു കുറഞ്ഞതും... നൂതന ഗൈനക്കോളജി വിഭാഗം പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലില്‍.. ഇവിടെയുള്ള ചികിത്സാ സംവിധാനങ്ങള്‍.

'• ഗര്‍ഭകാല പരിചരണം

• വേദനരഹിത സുഖപ്രസവം (Epidural Delivery)

• ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകള്‍

• ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകള്‍

• ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

• അമിത രക്തപ്രവാഹം

• സ്തനങ്ങളിലെ മുഴകള്‍

• അടിവയറ്റിലെ വേദന

• ആര്‍ത്തവ ക്രമക്കേടുകള്‍ (ഏതു പ്രായക്കാര്‍ക്കും)

• ആര്‍ത്തവ വിരാമ സമയത്തെ അസ്വസ്ഥതകള്‍

• വെള്ളപോക്ക്

• പ്രസവാനന്തര വന്ധ്യംകരണം

• വന്ധ്യംകരണ പുനക്രമീകരണം

• പിസിഒഡി

• അമിതവണ്ണം

• ശരീരം മെലിയല്‍, വിളര്‍ച്ച

തുടങ്ങിയ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228050/shaikh-abubakar-ahmed-will-dedicate-the-modern-blood-storage-to-the-nation)