---
title: "പേരാമ്പ്ര എടവരാട് ചേനായിൽ വീട്ടിൽ കയറി അക്രമണം പ്രതികൾ അറസ്റ്റിൽ "
english_title: "Suspects arrested after breaking into a house in Perambra Edavarad, Chennai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228070/suspects-arrested-after-breaking-into-a-house-in-perambra-edavarad-chennai"
published_at: "2024-08-13T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb94e61bba6_arrestt.jpg"
keywords: []
---

# പേരാമ്പ്ര എടവരാട് ചേനായിൽ വീട്ടിൽ കയറി അക്രമണം പ്രതികൾ അറസ്റ്റിൽ 

> **Lead Summary:** ** പേരാമ്പ്ര: **കഴിഞ്ഞ ദിവസം എടവരാട് ചേനായില്‍ വീട്ടില്‍ കയറി ഗ്രഹനാഥനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ആഗസ്ത് 5 തിങ്കളാഴ്ച അര്‍ദ്ധരാത്രി എടവരാട് കുഞ്ഞാറമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്.

## Article Content

** പേരാമ്പ്ര: **കഴിഞ്ഞ ദിവസം എടവരാട് ചേനായില്‍ വീട്ടില്‍ കയറി ഗ്രഹനാഥനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ആഗസ്ത് 5 തിങ്കളാഴ്ച അര്‍ദ്ധരാത്രി എടവരാട് കുഞ്ഞാറമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28) തുടങ്ങിയവരെയാണ് പേരാമ്പ്ര പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

അക്രമത്തിനിരയായ ചന്ദ്രന്‍ ഫേസ് ബുക്കില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമത്തില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം ഉണ്ടായത്.

ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന കല്ലോട് കൂമുള്ളില്‍ അന്‍സാര്‍ ആണ് ആദ്യം അറസ്റ്റിലായത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228070/suspects-arrested-after-breaking-into-a-house-in-perambra-edavarad-chennai)