---
title: "വനിതാ നേതാവുള്‍പ്പെട്ട തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി സി.പി.എം നിലപാട് വ്യക്തമാക്കണം: ബിജെപി "
english_title: "BJP should clarify CPM stance on corruption in employment guarantee scheme involving women leader: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22821/bjp-should-clarify-cpm-stance-on-corruption-in-employment-guarantee-scheme-involving-women-leader-bjp"
published_at: "2022-01-26T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f169ba94a3d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വനിതാ നേതാവുള്‍പ്പെട്ട തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി സി.പി.എം നിലപാട് വ്യക്തമാക്കണം: ബിജെപി 

> **Lead Summary:** **പേരാമ്പ്ര :** സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും ഉള്‍പ്പെട്ട അഴിമതി കേസ് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആയതിനാലാണ് നേതൃത്വം മൗനം പാലിക്കുന്നതെന്ന് ബി.ജെ.പി പേരാമ്പ്ര ഏരിയ കമ്മിറ്റി യോഗം കുറ്റപെടുത്തി.

## Article Content

**പേരാമ്പ്ര :** സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും ഉള്‍പ്പെട്ട അഴിമതി കേസ് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആയതിനാലാണ് നേതൃത്വം മൗനം പാലിക്കുന്നതെന്ന് ബി.ജെ.പി പേരാമ്പ്ര ഏരിയ കമ്മിറ്റി യോഗം കുറ്റപെടുത്തി.

പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വനിതാ നേതാവുള്‍പ്പടെയുള്ളവര്‍ തൊഴിലെടുക്കാത്തവരുടെ പേരില്‍ പണം തട്ടിപ്പു നടത്തിയെന്നും കുറ്റക്കാരാണെന്ന് കൃത്യമായി കണ്ടെത്തിയിട്ടും, പഞ്ചായത്ത് ഭരണ സമിതി കേസ് വിജിലന്‍സിന് കൈമാറുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സിപിഎം നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് അഴിമതിക്ക് പാര്‍ട്ടി നേത്യത്വവും പങ്കാളികളായതിനാലാണെന്നും ബിജെപി കുറ്റപ്പെടുത്തി.

യോഗം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.എം ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ടി.എം ഹരിദാസ്, ജനാര്‍ദ്ദനന്‍ വെങ്ങപറ്റ, അനീഷ് കര്‍മ്മ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22821/bjp-should-clarify-cpm-stance-on-corruption-in-employment-guarantee-scheme-involving-women-leader-bjp)