---
title: "പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുറന്നു "
english_title: "Poonur Rivershore Hospital opens blood storage unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228223/poonur-rivershore-hospital-opens-blood-storage-unit"
published_at: "2024-08-14T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc8e6658e8e_poonoor.JPG"
keywords: []
---

# പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് തുറന്നു 

> **Lead Summary:** **താമരശ്ശേരി:** പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍ പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

## Article Content

**താമരശ്ശേരി:** പൂനൂര്‍ റിവര്‍ഷോര്‍ ഹോസ്പിറ്റല്‍ പുതുതായി ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദലി മുണ്ടോടന്‍ അധ്യക്ഷത വഹിച്ചു. എംവിആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. നിഥിന്‍ ഹെന്‍ട്രി മുഖ്യാതിഥിയായി.

വി.ഒ.ടി അബ്ദുറഹിമാന്‍ ഉമ്മര്‍ മാസ്റ്റര്‍, എ.കെ ഗോപാലന്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജില്‍ രാജ്, ഡോ. ബിജിന്‍ ജോസഫ്, സി.കെ അസീസ് ഹാജി, താര അബ്ദുറഹ്‌മാന്‍ ഹാജി, കെ അബൂബക്കര്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് പൂങ്കാവനം, ഉസ്മാന്‍ മാസ്റ്റര്‍ കണ്ടിയോത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മുഹമ്മദ് അഹമ്മദ് കളങ്ങാടന്‍ സ്വാഗതവും ഉമ്മര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228223/poonur-rivershore-hospital-opens-blood-storage-unit)