പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാറക്കടവ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ദേശീയ പതാക ഉപയോഗിച്ച് ഇലക്ടിക് മീറ്റര്‍ മൂടിവെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സംഭവം ശ്രദ്ധയില്‍ പെട്ട യുവമോര്‍ച്ച ജില്ല മീഡിയ കണ്‍വിനര്‍ വിഷ്ണു അരീക്കണ്ടി ദേശീയ പതാകയോട് അനാദരവ് കാട്ടി എന്നാരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പതാകയെ അവഹേളിച്ച കുറ്റത്തിന് പൊലീസ് കേസെടുത്തത്.
പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്തിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
A case was registered for insulting the national flag