---
title: "സ്‌കൂള്‍ പരിസരത്ത് മാലിന്യക്കൂമ്പാരം: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിച്ചു "
english_title: "Garbage heap on school premises: Youth Congress-led protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22828/garbage-heap-on-school-premises-youth-congress-led-protest"
published_at: "2022-01-26T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f17c432682d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സ്‌കൂള്‍ പരിസരത്ത് മാലിന്യക്കൂമ്പാരം: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സ്‌കൂള്‍ പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്. വടക്കുമ്പാട് സ്‌കൂള്‍ പരിസരത്തുള്ള മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാത്ത പഞ്ചായത്ത് അധികാരികളുടെയും ഭരണകൂടത്തിന്റെയും നടപടിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

## Article Content

**പേരാമ്പ്ര: **സ്‌കൂള്‍ പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്. വടക്കുമ്പാട് സ്‌കൂള്‍ പരിസരത്തുള്ള മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാത്ത പഞ്ചായത്ത് അധികാരികളുടെയും ഭരണകൂടത്തിന്റെയും നടപടിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

സ്‌കൂര്‍ പരിസരത്ത് മാലിന്യം നിറഞ്ഞതു കൊണ്ട് പ്രദേശവാസികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ പെരുമന, സി.എം പ്രജീഷ്, ശ്രീലേഷ് കുളിര്‍മ, ശ്രീധരന്‍ കാരംകൊട്ട്, ടി.കെ സലാം, ഒ.കെ. കരുണാകരന്‍, ബാലകൃഷ്ണന്‍, സി.എം പ്രകാശന്‍, നിതിന്‍ തരിപ്പിലോട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22828/garbage-heap-on-school-premises-youth-congress-led-protest)