---
title: "തോടും, റോഡും പരിസരവും ശുചീകരിച്ച് ജാഗ്രതാ സമിതി "
english_title: "Vigilance committee cleans the canal, road and surroundings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22831/vigilance-committee-cleans-the-canal-road-and-surroundings"
published_at: "2022-01-26T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f1826ab05fb_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തോടും, റോഡും പരിസരവും ശുചീകരിച്ച് ജാഗ്രതാ സമിതി 

> **Lead Summary:** **അരിക്കുളം:** ഉട്ടേരി ആറാം വാര്‍ഡ് കല്ലടത്തായ തോടും റോഡും പരിസരവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജാഗ്രതാ സമിതി. ഇടക്കാലത്തായി ഈ പ്രദേശങ്ങള്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയിരുന്നു.

## Article Content

**അരിക്കുളം:** ഉട്ടേരി ആറാം വാര്‍ഡ് കല്ലടത്തായ തോടും റോഡും പരിസരവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജാഗ്രതാ സമിതി. ഇടക്കാലത്തായി ഈ പ്രദേശങ്ങള്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയിരുന്നു.

തുടര്‍ന്ന് പ്രദേശത്തെ ഒരുപറ്റം നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് ജാഗ്രതാ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. പിന്നീട് ഈ പരിസരം ജാഗ്രതാ സമിതിയുടെ നിരീക്ഷണത്തിലായി.

ജനവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണ പ്രവര്‍ത്തനത്തിന് ജാഗ്രതാ സമിതി നേതൃത്വം നല്‍കി.

വാര്‍ഡ് മെമ്പര്‍ എം പ്രകാശന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എന്‍ അടിയോടി, റിയാസ് ഊട്ടേരി, ഇ.പി.രാഗഷ്, ടി.കെ ശശി, രവി ചാലയില്‍, സി.എം കൃഷ്ണന്‍, സി.എം വിനോദന്‍, വി.എം.രതിഷ്, മഹിതശശീ, സൗദനാസര്‍, ടി.ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22831/vigilance-committee-cleans-the-canal-road-and-surroundings)