പേരാമ്പ്ര: രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനാഘോഷം പേരാമ്പ്ര എയുപി സ്‌കൂളില്‍ ആഘോഷിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്.
റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ എം.കെ. ഷാജിയെ ആദരിച്ചു. പ്രധാനധ്യാപകന്‍ പി.പി. മധു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് സ്വാതന്ത്യദിന സന്ദേശം നല്‍കി.
പി.എം. റിഷാദ്, സി.കെ. രേഷ്മ, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.ആര്‍ സത്യന്‍, കെ.എസ് ശ്രീജാ ഭായ്, സ്‌കൂള്‍ ലീഡര്‍ അബിന്‍ ഷംസ് എന്നിവര്‍ സംസാരിച്ചു.
Independence day celebration was celebrated at Perambra AUP School