കല്‍പ്പത്തൂര്‍ : സ്വാതന്ത്ര്യ ദിനാചരണത്തോട് അനുബന്ധിച്ച് കല്‍പ്പത്തൂര്‍ വായനശാലയില്‍ എല്‍പി, യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
നൊച്ചാട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ക്വിസില്‍ പങ്കെടുത്തത്. വി.കെ രമേശന്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ രമേശ് കാവില്‍ സമ്മാനദാനം നടത്തി.
കെ.പി ഭാസ്‌കരന്‍, എം സുഭാഷ്, കണ്ടോത്ത് ബാലകൃഷ്ണന്‍, പി.സി അക്ഷയ, പി.സി ദേവനന്ദ എന്നിവര്‍ നേതൃത്വം നല്‍കി. എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ടി വേദവ് (ചേനോളി എഎല്‍പി സ്‌കൂള്‍), രണ്ടാം സ്ഥാനം പി.എം റിത്വിക റാം (വാല്യക്കോട് എയുപി സ്‌കൂള്‍) കരസ്ഥമാക്കി. മൂന്നാം സ്ഥാനം രണ്ടു പേര്‍ പങ്കിട്ടെടുത്തു.
അലൈന്‍ ബസെലിയോ ഷാന്‍ (വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ), ഹംദാന്‍ (നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍). യുപി വിഭാഗത്തില്‍ കല്‍പ്പത്തൂര്‍ എയുപി സ്‌കൂളിലെ എസ് ശ്രീദേവ് ഒന്നാം സ്ഥാനവും എസ് ശ്രീഹരി രണ്ടാം സ്ഥാനവും വാല്യക്കോട് എയുപി സ്‌കൂളിലെ റിയ നുസ്‌റിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
Kalpathur Library organized Independence Day Quiz