കീഴരിയ്യൂര്‍: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമവും കാര്‍ഷിക മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി 15 അവാര്‍ഡുകള്‍ ലഭിച്ച ഫാര്‍മേഴസ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, മികച്ച പ്രാദേശിക റിപ്പോര്‍ട്ടര്‍ക്കുള്ള അക്ഷരക്കൂട്ടം അവാര്‍ഡ് ലഭിച്ച മുജീബ് കോമത്ത് എന്നിവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.കെ സുരേഷ് അധ്യക്ഷത വഹിച്ചു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തില്‍ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രം പേരാമ്പ്രയിലെ സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശന്‍ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.സി രാജന്‍, എം സുരേഷ്, ലാല്‍ ബാഗ് അലി, പുളിയത്തിങ്കല്‍ സുരേന്ദ്രന്‍, ഇന്ദിരാജി മാരാര്‍, ശ്രീനി നടുവത്തൂര്‍, ലതാ നാരായണന്‍, പി ബാലകൃഷ്ണന്‍, കീഴരിയൂര്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, ചുക്കോത്ത് മൊയ്തി, എടക്കുളം കണ്ടി ദാസന്‍, എന്‍.എം പ്രജീഷ്, കൊല്ലം കണ്ടി വിജയന്‍, ശിവദാസന്‍ പൊയില്‍ക്കാവ്, കെ സുശീല, എം രാമദാസന്‍ ആചാരി എന്നിവര്‍ സംസാരിച്ചു.
District Committee of Farmers Association of India organized farmers meet and tribute