---
title: "സ്വാതന്ത്ര്യ ദിനാഘോഷം ആവളയില്‍ വിപുലമായ പരിപാടികള്‍ നടന്നു"
english_title: "The Independence Day celebrations were celebrated in avala with elaborate programmes."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228668/the-independence-day-celebrations-were-celebrated-in-avala-with-elaborate-programmes"
published_at: "2024-08-16T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef1375696c_indipendaceday.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷം ആവളയില്‍ വിപുലമായ പരിപാടികള്‍ നടന്നു

> **Lead Summary:** **കോഴിക്കോട് : **78-ാം സ്വാതന്ത്ര ദിനാഘോഷ പരിപാടികള്‍ ആ വളയിലും പരിസര പ്രദേശങ്ങളിലും വിപുലമായ പരിപാടികളോടെ നടന്നു. ആവള സൗഹാര്‍ദ സ്വയംസഹായസംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവല്ലൂര്‍ പ്രദീപ് കുമാര്‍ പെരിങ്ങളത്ത് പൊയില്‍ ദേശീയ പതാക ഉയര്‍ത്തി.

## Article Content

**കോഴിക്കോട് : **78-ാം സ്വാതന്ത്ര ദിനാഘോഷ പരിപാടികള്‍ ആ വളയിലും പരിസര പ്രദേശങ്ങളിലും വിപുലമായ പരിപാടികളോടെ നടന്നു. ആവള സൗഹാര്‍ദ സ്വയംസഹായസംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവല്ലൂര്‍ പ്രദീപ് കുമാര്‍ പെരിങ്ങളത്ത് പൊയില്‍ ദേശീയ പതാക ഉയര്‍ത്തി.

വിജയന്‍ ആവള ,കെ.ഇ രാമചന്ദ്രന്‍ , എന്‍.പി സന്തോഷ് , വിജയന്‍ മലയില്‍ ,വിജയന്‍ പി, പി ബാലകൃഷ്ണന്‍, രാജന്‍ സി എന്നിവര്‍ നേതൃത്വം നല്‍കി. മാനവ കലാവേദിയില്‍ ഇ. കുഞ്ഞബ്ദുള്ള ദേശീയ പതാക ഉയര്‍ത്തി. ബ്രദേഴ്‌സ് കലാസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പ്രജിത്ത് വി.സി ദേശീയ പതാക ഉയര്‍ത്തി .

പായസ വിതരണവും നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി . മധുരപലഹാര വിതരണവും നടന്നു. ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആവള യു.പി സ്‌കൂള്‍ എന്നിവിടങ്ങങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228668/the-independence-day-celebrations-were-celebrated-in-avala-with-elaborate-programmes)