---
title: "സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് സര്‍ഗ എടവരാട് "
english_title: "Sarga Edavarad organized the Independence Day celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228703/sarga-edavarad-organized-the-independence-day-celebration"
published_at: "2024-08-16T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf082b210a0_sarga.JPG"
keywords: []
---

# സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് സര്‍ഗ എടവരാട് 

> **Lead Summary:** **പേരാമ്പ്ര: **രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സര്‍ഗ എടവരാടിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സര്‍ഗ എടവരാടിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

സര്‍ഗ ഓഫീസ് പരിസരത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സര്‍ഗ പ്രസിഡന്റ് ഇ.പി ആനന്ദ് ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര സമര ചരിത്രത്തെക്കുറിച്ചും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.

പി.ടി സെക്രട്ടറി മുര്‍ഷിദ്, കെ.എം ശ്രീനാഥ്, ശ്രീനേഷ്, ശ്രീലാല്‍, അനില്‍, ശ്രീലേഷ്, അശ്വിന്‍ കൃഷ്ണ, അരുണ്‍ ലാല്‍, ഗിരീഷ്, മുഹമ്മദ്, സജീവന്‍, കരീം, സുകു, എ.എം. സച്ചിന്‍ വനിതാ വിംഗ് കണ്‍വീനര്‍ അമ്പിളി സതീശന്‍ എന്നിവരും പ്രിയപ്പെട്ട വനിതാ വിംഗ് അംഗങ്ങളും വിദ്യാര്‍ത്ഥികളും പ്രിയപ്പെട്ട നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു. പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228703/sarga-edavarad-organized-the-independence-day-celebration)