---
title: "പേരാമ്പ്ര റോട്ടറി ക്ലബ്ബും പേരാമ്പ്ര സൗണ്ട് ഓഫ് മര്‍ച്ചന്റ് അമ്പലനടയും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Perambra Rotary Club and Perambra Sound of Merchant Ambalanada Celebrated Independence Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228716/perambra-rotary-club-and-perambra-sound-of-merchant-ambalanada-celebrated-independence-day"
published_at: "2024-08-16T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf10c81c6c9_swatha.JPG"
keywords: []
---

# പേരാമ്പ്ര റോട്ടറി ക്ലബ്ബും പേരാമ്പ്ര സൗണ്ട് ഓഫ് മര്‍ച്ചന്റ് അമ്പലനടയും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര റോട്ടറി ക്ലബ്ബും പേരാമ്പ്ര സൗണ്ട് ഓഫ് മര്‍ച്ചന്റ് അമ്പലനടയും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പേരാമ്പ്ര റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ റോട്ടറി പ്രസിഡന്റ് ജയരാജന്‍ കല്‍പകശ്ശേരി പതാക ഉയര്‍ത്തി.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര റോട്ടറി ക്ലബ്ബും പേരാമ്പ്ര സൗണ്ട് ഓഫ് മര്‍ച്ചന്റ് അമ്പലനടയും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പേരാമ്പ്ര റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ റോട്ടറി പ്രസിഡന്റ് ജയരാജന്‍ കല്‍പകശ്ശേരി പതാക ഉയര്‍ത്തി.

ക്ലബ് വൈസ് പ്രസിഡന്റ് ഇ.ടി. സത്യന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഡിസ്ട്രിക്ട് ചെയര്‍ പി.പി. രാജബാലന്‍, പി. ബിജു കൃഷ്ണ, സി.കെ.കെ നായര്‍, പി.പി. വിജയന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര അമ്പലനടയില്‍ സൗണ്ട് ഓഫ് മര്‍ച്ചന്റ് അമ്പലനട പതാക ഉയര്‍ത്തി. ഇ.ടി സദ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹദേവന്‍ അര്‍ച്ചന, ബഷീര്‍ എടച്ചേരി, രഞ്ജിത്ത് മാണിക്കോത്ത്, നാഗത്ത് ജയന്‍, ദിലീപ് അര്‍ച്ചന തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228716/perambra-rotary-club-and-perambra-sound-of-merchant-ambalanada-celebrated-independence-day)