---
title: "വയനാട് ദുരിതാശ്വാസത്തിന് തങ്ങളുടെ കപ്പ തോട്ടം മുഴുവന്‍ സംഭാവന ചെയ്തു കര്‍ഷകര്‍ "
english_title: " Farmers Donate Their Entire Kappa Plantation To Wayanad Relief "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228728/farmers-donate-their-entire-kappa-plantation-to-wayanad-relief"
published_at: "2024-08-16T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf18cdd33da_wayanad.jpg"
keywords: []
---

# വയനാട് ദുരിതാശ്വാസത്തിന് തങ്ങളുടെ കപ്പ തോട്ടം മുഴുവന്‍ സംഭാവന ചെയ്തു കര്‍ഷകര്‍ 

> **Lead Summary:** പേരാമ്പ്ര : ഉരുള്‍ പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാട്ടിലെ മുണ്ടക്കയ്,ചൂരല്‍ മല,പുഞ്ചിരി മറ്റം നിവാസികള്‍ക്ക് പറ്റാവുന്ന എല്ലാം കയ്യയച്ചു നല്‍കുകയാണ് എല്ലാവരും.

## Article Content

പേരാമ്പ്ര : ഉരുള്‍ പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാട്ടിലെ മുണ്ടക്കയ്,ചൂരല്‍ മല,പുഞ്ചിരി മറ്റം നിവാസികള്‍ക്ക് പറ്റാവുന്ന എല്ലാം കയ്യയച്ചു നല്‍കുകയാണ് എല്ലാവരും.

തങ്ങളുടെ 2500കിലോ തൂക്കം വരുന്ന പാകമായ കപ്പയാണ് നൊച്ചാട്ടെയും മുയിപ്പോത്തെയും രണ്ട് കര്‍ഷകര്‍ കൈമാറിയത് .നൊച്ചാട് പ്രദേശത്ത് ജീവ കാരുണ്യ പ്രദേശത്ത് സജീവമായി ഇടപെടുന്ന ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കപ്പ ചാലഞ്ച് തന്റെ ഭാര്യാസഹോദരനും മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രെഷററുമായ കെ സി മുഹമ്മദ് ലൂടെ അറിഞ്ഞാണ് മുയിപ്പോത്ത് സ്വദേശി നെല്ലിയോട് പൊയില്‍ ഫൈസലും ,1500കിലോ ഓളം വരുന്ന കപ്പ സംഭാവനയായി നല്‍കിയത്.

കൂടാതെ നൊച്ചാട് സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപകനും തന്റെ കപ്പ മുഴുവന്‍ ചാലഞ്ച് ലേക്ക്‌നല്‍കിയത് .മികച്ച കര്‍ഷകരായ രണ്ട് പേരും മാതൃക കൃഷിക്ക് കൃഷി വകുപ്പില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരം നേടിയവരാണ് .പറിച്ചെടുത്ത കപ്പകള്‍ ഹരിത വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്രദിനത്തില്‍ തെരുവില്‍ വില്‍ക്കാനും സമാഹരിക്കുന്ന തുക വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറും .

ജനകീയ ശ്രമധനത്തിലൂടെയുള്ള കപ്പ പറിക്കലിന് കെ.സി മുഹമ്മദ് ,ടി കുഞ്ഞമ്മത് ,വി.പി.കെ റഷീദ് ,ഹംസ മാവിലാട്ട് ,എം.കെ റഫീഖ് ,എ.കെ ശരീഫ് ,എം.കെ റഷീദ് ,പി.സി നിസാര്‍ ,കണ്ടോത്ത് കുഞ്ഞിമൊയ്തീ ,റഷീദ് കളരി ,എ.കെ റഷീദ് , പി.കെ മുഹമ്മദ്  ,മാവിലാട്ട് മുഹമ്മദ് അലി ,വി.പി.കെ സുല്‍ഫി നേതൃത്ത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228728/farmers-donate-their-entire-kappa-plantation-to-wayanad-relief)