---
title: " പ്രതിഭാസംഗമവും അക്കാദമി മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടത്തി"
english_title: " Prathibha Sangamam and academy released the master plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228759/prathibha-sangamam-and-academy-released-the-master-plan"
published_at: "2024-08-16T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf2aa3f2fcd_prakashanam1.jpg"
keywords: []
---

#  പ്രതിഭാസംഗമവും അക്കാദമി മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടത്തി

> **Lead Summary:** **കോട്ടൂര്‍:** പെരുവച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ പ്രതിഭാസംഗമവും അക്കാദമി മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സ്‌കൂള്‍ ഏകധ്യാപക വിദ്യാലയമായി ആരംഭിക്കുകയും ആദ്യത്തെ പ്രധ്യാനാധ്യാപികയുമായ പി ദേവകി ടീച്ചറുടെ ഫോട്ടോ അനാച്ഛാദനവും നടത്തി.

## Article Content

**കോട്ടൂര്‍:** പെരുവച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ പ്രതിഭാസംഗമവും അക്കാദമി മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സ്‌കൂള്‍ ഏകധ്യാപക വിദ്യാലയമായി ആരംഭിക്കുകയും ആദ്യത്തെ പ്രധ്യാനാധ്യാപികയുമായ പി ദേവകി ടീച്ചറുടെ ഫോട്ടോ അനാച്ഛാദനവും നടത്തി.

ഫോട്ടോ അനാച്ഛാദനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ സി ജിത്ത് നിര്‍വ്വഹിച്ചു. എല്‍ എസ്സ് എസ്സ് വിജയികള്‍ക്കും വിവിധ മല്‍സര പരീക്ഷ വിജയികള്‍ക്കും പേരാമ്പ്ര എ ഇ ഒ വി ,കെ പ്രമോദ് ഉപഹാരം നല്‍കി അനുമോദിച്ചു. ആക്കാദമി മാസ്റ്റര്‍ പ്ലാന്‍ ബാലുശ്ശേരി ബി.പി.ഒ മധുസൂദനന്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ .പി മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ ഡി ഷിനീദ്, പി.ടി എ പ്രസിഡണ്ട് പി.പി സുഭാഷ് , വൈസ് പ്രസിഡണ്ട് എന്‍ ഉമേഷ് ,എസ് എം സി ചെയര്‍പേഴ്‌സണ്‍ അശ്വതി ദിലീപ് ,എം പി.ടി എ പ്രസിഡണ്ട് കെ.പി .സുബിറ, പോഗ്രാം കണ്‍വീനര്‍ എസ് .ഡി .ദിവ്യ ,എന്‍.സി .ആനന്ദ് ,എം ലനിതകുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു .

പെരുവച്ചേരി ഗവ എല്‍ പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക പി ദേവകി ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സി ജിത്ത് നിര്‍വ്വഹിച്ചു. പെരുവച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ പ്രതിഭാസംഗമത്തില്‍ പേരാമ്പ്ര എ ഇ ഒ പ്രമോദ് കെ.വി മുഖ്യ പ്രഭാഷണം നടത്തി. 3 പെരുവച്ചേരി ഗവ എല്‍ പി സ്‌കൂള്‍ പ്രതിഭാസംഗമം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സി ജിത്ത് നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228759/prathibha-sangamam-and-academy-released-the-master-plan)