---
title: " ചരിത്രം പകര്‍ന്ന ഊര്‍ജ്ജം പുതുതലമുറയിലേക്കും    പ്രകാശിക്കണ മെന്ന് കെ.പി മോഹനന്‍"
english_title: " The energy that history has brought to the new generation    K P Mohanan Wants To Shine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228763/the-energy-that-history-has-brought-to-the-new-generation-k-p-mohanan-wants-to-shine"
published_at: "2024-08-16T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf2f45a65f1_tayar.jpg"
keywords: []
---

#  ചരിത്രം പകര്‍ന്ന ഊര്‍ജ്ജം പുതുതലമുറയിലേക്കും    പ്രകാശിക്കണ മെന്ന് കെ.പി മോഹനന്‍

> **Lead Summary:** **പേരാമ്പ്ര: **കെ.കുഞ്ഞിരാമക്കുറുപ്പ് ,അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍.കുറുപ്പ് ,എം .പി .വീരേന്ദ്രകുമാര്‍ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരം പകര്‍ന്നു തന്ന ഊര്‍ജ്ജം പുതു തലമുറയുടെ നേതൃത്വത്തിലൂടെയും പ്രകാശിക്കണമെന്ന് മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പിമോഹനന്‍ എംഎല്‍എ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കെ.കുഞ്ഞിരാമക്കുറുപ്പ് ,അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍.കുറുപ്പ് ,എം .പി .വീരേന്ദ്രകുമാര്‍ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരം പകര്‍ന്നു തന്ന ഊര്‍ജ്ജം പുതു തലമുറയുടെ നേതൃത്വത്തിലൂടെയും പ്രകാശിക്കണമെന്ന് മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പിമോഹനന്‍ എംഎല്‍എ പറഞ്ഞു.

കിസാന്‍ ജനത പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ച് സംസ്ഥാന ജനറല്‍ സിക്രട്ടറിയായി നിയമിതനായ വല്‍സന്‍ എടക്കോടനെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കല്ലോട് ഗോപാലന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ സംസ്ഥാന ജില്ലാ ഭാരവാഹികളായ മനയത്ത് ചന്ദ്രന്‍ ,എന്‍.കെ  വല്‍സന്‍, കെ. ലോഹ്യ, ഭാസ്‌കരന്‍ കൊഴുകല്ലൂര്‍, ജെ.എന്‍ പ്രേം ഭാസിന്‍, കെ. സജീവന്‍, പി.മോനിഷ, കെ.ജി.രാമനാരായണന്‍, സി.ഡി.പ്രകാശ്, അഷറഫ് വെള്ളോട്ട്, കെ.കെ പ്രേമന്‍ എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228763/the-energy-that-history-has-brought-to-the-new-generation-k-p-mohanan-wants-to-shine)