---
title: "ഉപ്പ് എന്ന സിനിമ ഓഗസ്റ്റ് 19 തിങ്കളാഴ്ച പേരാമ്പ്ര അലങ്കാര മൂവീസില്‍ പ്രദര്‍ശനം"
english_title: "The movie Uppu will be screened on Monday, August 19 at Perambra Decorative Movies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228813/the-movie-uppu-will-be-screened-on-monday-august-19-at-perambra-decorative-movies"
published_at: "2024-08-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf68a89d509_press.jpg"
keywords: []
---

# ഉപ്പ് എന്ന സിനിമ ഓഗസ്റ്റ് 19 തിങ്കളാഴ്ച പേരാമ്പ്ര അലങ്കാര മൂവീസില്‍ പ്രദര്‍ശനം

> **Lead Summary:** **പേരാമ്പ്ര:** അരിക്കുളം ഗ്രാമപഞ്ചായത്തും കെപി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് നിര്‍മ്മിച്ച ഉപ്പ് എന്ന സിനിമ ഓഗസ്റ്റ് 19 തിങ്കളാഴ്ച പേരാമ്പ്ര അലങ്കാര മൂവീസില്‍ പ്രദര്‍ശനം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** അരിക്കുളം ഗ്രാമപഞ്ചായത്തും കെപി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് നിര്‍മ്മിച്ച ഉപ്പ് എന്ന സിനിമ ഓഗസ്റ്റ് 19 തിങ്കളാഴ്ച പേരാമ്പ്ര അലങ്കാര മൂവീസില്‍ പ്രദര്‍ശനം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അധ്യാപകനായ എം.എസ് ദിലീപ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.

പേരാമ്പ്ര പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷഫീഖ് അലി, സംവിധായകന്‍ എം.എസ് ദിലീപ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി. നജീഷ് കുമാര്‍, പ്രധാനാധ്യാപകന്‍ കെ.പി. അബ്ദുറഹ്‌മാന്‍ പി.ടി.എ പ്രസിഡണ്ട് ശശി ഊട്ടേരി, മാനേജ്മെന്റ് പ്രതിനിധി ബീരാന്‍ ഹാജി, ഒ.കെ. അഭിനേതാവ്  ബാബു, സ്റ്റാഫ്  സെക്രട്ടറി  സി.എം. ഷിജു എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228813/the-movie-uppu-will-be-screened-on-monday-august-19-at-perambra-decorative-movies)