---
title: "ന്യൂറോ ഫിസിയോ റിഹാബ്‌സെന്റും സൈക്യാര്‍ട്രി    ഒപി ക്ലിനിക്കും നാടിന് സമര്‍പ്പിച്ചു"
english_title: "Neurophysio Rehab Center and Psychiatry    OP Clinic also dedicated to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228839/neurophysio-rehab-center-and-psychiatry-op-clinic-also-dedicated-to-the-nation"
published_at: "2024-08-16T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf7ae05ec91_shafi.png"
keywords: []
---

# ന്യൂറോ ഫിസിയോ റിഹാബ്‌സെന്റും സൈക്യാര്‍ട്രി    ഒപി ക്ലിനിക്കും നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് തണല്‍ കരുണ കാമ്പസില്‍ ന്യൂറോ ഫിസിയോ റിഹാബ് സെന്ററും, കമ്മ്യൂണിറ്റി സൈക്യാട്രി ഒപി ക്ലിനിക്കും പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ സ്‌പൈന്‍ & ബ്രെയിന്‍ മെഡിസിറ്റിയുടെ സബ് സെന്ററിനാണ് ഇവിടെ തുടക്കമായത്. സൗജന്യ നിരക്കില്‍ നല്‍കുന്ന തെറാപ്പി സംവിധനം രോഗികള്‍ക്ക് വലിയ ആശ്വാസമാവുകയാണ്. കമ്യൂണിറ്റി സൈക്ക്യാര്‍ട്രി ഒ.പി. ക്ലിനിക്കും ശ്രദ്ധേയമാണ്.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് തണല്‍ കരുണ കാമ്പസില്‍ ന്യൂറോ ഫിസിയോ റിഹാബ് സെന്ററും, കമ്മ്യൂണിറ്റി സൈക്യാട്രി ഒപി ക്ലിനിക്കും പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ സ്‌പൈന്‍ & ബ്രെയിന്‍ മെഡിസിറ്റിയുടെ സബ് സെന്ററിനാണ് ഇവിടെ തുടക്കമായത്. സൗജന്യ നിരക്കില്‍ നല്‍കുന്ന തെറാപ്പി സംവിധനം രോഗികള്‍ക്ക് വലിയ ആശ്വാസമാവുകയാണ്. കമ്യൂണിറ്റി സൈക്ക്യാര്‍ട്രി ഒ.പി. ക്ലിനിക്കും ശ്രദ്ധേയമാണ്.

ന്യൂറോ ഫിസിയോ റിഹാബ് സെന്ററിന്റെയും, കമ്മ്യൂണിറ്റി സൈക്യാട്രി ഒപി ക്ലിനിക്കിന്റെയും ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വ്വഹിച്ചു. തണല്‍ മക്കളുടെ ഹൃദയ ചുംബനമേറ്റുവാങ്ങിയ എംപി പരിപാടിയുടെ തുടക്കത്തില്‍ വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തിത്തില്‍ കുട്ടികളവതരിപ്പിച്ച ഫ്‌ളാഷ് മോബ് കണ്ട് അവരെ അഭിനന്ദിച്ച ശേഷമാണ് വേദിയിലേക്ക് കയറിയത്. മക്കളുടെ അസാമാന്യ അവതരണം കണ്ട് അവരെയും പരിശീലിപ്പിച അധ്യപകരെയും പ്രത്യേകം അഭിനന്ദിച്ചു.

എല്ലാം കച്ചവടവല്‍ക്കരിക്കുന്ന കാലത്ത് തണല്‍ നടത്തും സേവനങ്ങള്‍ അതുല്യമാണെന്നും ആ അര്‍ത്ഥത്തില്‍ തണലിന്റെ അമ്പാസിഡറായി സ്വയം പ്രഖ്യാപിക്കാന്‍ എനിക്ക് അതിയായ ആഹ്ലാദം ഉണ്ടെന്നും സദസിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു. തണല്‍ ജനറല്‍ സിക്രട്ടറി നാസര്‍ വടകര അധ്യക്ഷത വഹിച്ചു. ന്യൂറോ സെന്ററിലേക്ക് ഫൗറ ഫൗണ്ടേഷന്‍ നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ തെരുവത്ത് അബ്ദുള്‍ മജീദ് ഷാഫി പറമ്പിലിന് കൈമാറി.

ഫിസിയാട്രീഷന്‍ ഡോ: ഫായിസ് മുഹമ്മദ്, കെ.കെ. ആഷിഖ് അഹമ്മദ് ഖത്തര്‍, ഷബീര്‍ മാഹി ബഹറിന്‍, മാണിക്കാത്ത് അബ്ദുസമദ്, എന്‍.വി മമ്മുഹാജി, ടി.കെ. റിയാസ് തുടങ്ങിയവര്‍ സഗസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ. നവാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സിക്രട്ടറി ഇ.ജെ. നിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228839/neurophysio-rehab-center-and-psychiatry-op-clinic-also-dedicated-to-the-nation)